Nov 22, 2024

എസ്.കെ സ്മൃതി മന്ദിരത്തിന് ബോർഡ് സ്ഥാപിച്ചു കൊണ്ട് എൻ എസ് എസ് യൂണിറ്റ് മാതൃകയായി


മുക്കം:ആനയാംകുന്ന് : വി എം എച്ച് എം എച്ച് എസ് എസ് ആനയാം കുന്ന് എൻ എസ് എസ് യൂണിറ്റ് എസ് കെ പൊറ്റക്കാട് സ്മൃതി മന്ദിരത്തിൽ ബോർഡ് സ്ഥാപിച്ചു കൊണ്ട് മാതൃകയായി.
സഞ്ചാര സാഹിത്യത്തെ മലയാളികൾക്ക് സുപരിചിതമാക്കിയ കോഴിക്കോട് ജില്ലയിലെ വേറിട്ട എഴുത്തുകാരൻ , മുക്കത്തിൻ്റെ പ്രണയവർണ്ണങ്ങൾക്ക് പൊൻതൂവൽ സ്പർശം നൽകി മലയാളത്തനിമയിൽ സ്വന്തം എഴുത്തിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച യാത്രികൻ... അദ്ദേഹത്തിൻ്റെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന മുക്കത്തെ സ്മൃതി മന്ദിരം എന്നും എൻ എസ് എസ് യൂണിറ്റുകൾക്ക് പ്രചോദനമാണ് . മുക്കത്തെ *ബഹുസ്വരം* സാംസ്കാരിക കൂട്ടായ്മയാണ് ഇതിൻ്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. എഴുത്തുകളിലൂടെയും കലാ സാംസ്കാരിക പരിപാടികളിലൂടെയും മാനുഷിക മൂല്യം വളർത്തുന്നതിന് പ്രചോദനമായി എന്നും പ്രാർത്തിച്ചു വരുന്ന ബഹുസ്വരം സാംസ്കാരിക കൂട്ടായ്മ മുക്കത്തെ മണ്ണിൻ്റെ പച്ചപ്പ് നിലനിർത്തുന്നു. കൂടെ ഞങ്ങൾ എൻ എസ് എസ് യൂണിറ്റും ഒപ്പമുണ്ട് എന്ന ഉറപ്പും നൽകുന്നു. ബോർഡ് സ്ഥാപിക്കുന്ന പ്രോഗ്രാമിൽ ബഹുസ്വരം അംഗങ്ങളായ, സലാം കാരംമൂല കെ കൃഷ്ണൻകുട്ടി, കെ കെ ധ്രുവൻ, അബ്ദുസ്സലാം കെ, എൻ അഹമ്മദ് കുട്ടി
എൻ എസ് പ്രോഗ്രാം ഓഫീസർ നസീറ കെ.വി വേളണ്ടിയേഴ്സ് ആയ അമൽ വി.സി , ദേവിക ജിതേഷ് , അബ്ദുള്ള അദ്നാൻ, പിസാലൊ ഷാനവാസ് , മഹസ് , അമൽ സത്താർ, നൈറ നജു, ജന്ന , ദിൽഷ , എന്നിവർ പങ്കെടുത്തു.

TEAM NSS 
UNIT 22 
VMHMHSS ANAYAMKUNNU

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only