Nov 6, 2024

ചാണ്ടി ഉമ്മൻ എം.എൽ.എ മൈക്കാവിൽ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്തു


കോടഞ്ചേരി:ഉപതെരഞ്ഞെടുപ്പുകളിലെ പരാജയഭീതി പൂണ്ട സിപിഎം, ബിജെപി ബന്ധം പാലക്കാട് സംഭവത്തിലൂടെ പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്നും

പൂരം കലക്കാൻ വന്നവരുടെ തനി സ്വഭാവം കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കണമെന്നും, ഇലക്ഷൻ വിജയങ്ങൾക്ക് വേണ്ടി എന്ത് വൃത്തികെട്ട രാഷ്ട്രീയ സമീപനം സ്വീകരിക്കാൻ സിപിഎമ്മും, ബിജെപിയും തയ്യാറായിരിക്കുകയാണ് എന്നും മൈക്കാവിൽ വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി പ്രിയങ്ക 

ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ചാണ്ടി ഉമ്മൻ എം.എൽ.എ പറഞ്ഞു.

യോഗത്തിൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സാബു കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വടക്കേ മുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ എം ബഷീർ, കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാടുമല, ഗ്രാമപഞ്ചായത്ത് മെമ്പർ ചിന്നമ്മ മാത്യു, യുഡിഎഫ് കൺവീനർ ജയ്സൺ മേനാകുഴി, തമ്പി പറകണ്ടത്തിൽ, ചന്ദ്രൻ മങ്ങാട്ട് കുന്നേൽ, റെജിതമ്പി, അനുഗ്രഹ മനോജ്, മിനി സണ്ണി, ഏലിയാസ് കണ്ണാണ്ടയിൽ, അബ്രഹാം ചയനാനി, മത്തായി പെരിയേടത്ത് എന്നിവർ പ്രസംഗിച്ചു. 


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only