മുക്കം:പ്രിയങ്ക ഗാന്ധിയെ വിജയിപ്പിക്കുന്നതിന് വേണ്ടി കാരശ്ശേരി പഞ്ചായത്ത് 136 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരമൂലയിൽ സംഘടിപ്പിച്ച മെഗാ കുടുംബ സംഗമം കെ. കെ. രമ എംഎൽഎ ഉൽഘാടനം ചെയ്തു. യുഡിഎഫ് ബൂത്ത് കൺവീനർ മുജീബ് കെ. പി. സ്വാഗതം പറഞ്ഞു. ചെയർമാൻ ടി. പി. ജബ്ബാർ അധ്യക്ഷം വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ, വൈസ് പ്രസിഡൻ്റ് ജംഷീദ് ഒളകര, DCC മെമ്പർ എം. ടി. അഷ്റഫ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സമാൻ ചാലൂളി, കാരാട്ട് ശ്രീനിവാസൻ, ശാന്താ ദേവി മൂത്തേടത്ത്, കെ. കോയ, സലാം തേക്കുംകുറ്റി,ടി കെ സുധീരൻ, നിഷാദ് വീച്ചി,കൃഷ്ണൻകുട്ടി കാരാട്ട്, റജീന കിഴക്കേയിൽ, പി. സാദിഖലി, റിൻഷ ഷെറിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Post a Comment