Nov 10, 2024

യുവതിയുടെ സ്വകാര്യ വീഡിയോ സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിച്ചയാൾ പിടിയിൽ


കോഴിക്കോട് : പന്തീരാങ്കാവ് യുവതിയെ സുഹൃത്തുക്കളോടൊപ്പം ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും യുവതിയുടെ സ്വകാര്യ വീഡിയോ സാമൂഹ്യ മാധ്യമം വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് കടന്നു കളഞ്ഞയാളെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.

പന്തീരാങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ യുവതിയെ വിവാഹം ചെയ്ത് വിദേശത്ത് താമസമാക്കിയ പാലാഴി മാക്കോലത്ത് വീട്ടിൽ നിസാർ (53) നെയാണ് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിക്കെതിരെ പന്തീരാങ്കാവ് പൊലീസ്  എൽഒസി പുറപ്പെടുവിച്ചിരുന്നു. ശനിയാഴ്ച വിമാനത്താവളത്തിലിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും  പന്തീരാങ്കാവ് എസ്ഐ മഹേഷ്, എസ്‌സിപിഒ മാരായ അനീഷ്, ബഷീർ, സിപിഒ ധനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only