Nov 23, 2024

ചേലക്കര ഉപതെരഞ്ഞെടു പ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു. ആർ. പ്രദീപിന് വിജയം


തൃശൂർ: ചേലക്കര ഉപതെരഞ്ഞെടു പ്പിൽ എൽഡിഎഫ് സ്ഥാനാർഥി യു. ആർ. പ്രദീപിന് വിജയം. 28 വർഷമാ യി തുടർച്ചയായി ചെങ്കോടി പാറിച്ച മ ണ്ഡലം ഇത്തവണയും ഇടതുപക്ഷ ത്തിനെ കൈവിട്ടില്ല. 12122 വോട്ടുക ളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപിന്റെ വിജയം.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ കൃത്യമായി ലീഡ് നിലനിർത്തിയാണ് പ്രദീപ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ആദ്യറൗണ്ടിൽ 1890 വോട്ടുകളുടെ ലീ ഡ് സ്വന്തമാക്കിയ പ്രദീപ് ഓരോ റൗ ണ്ടിലും ലീഡുയർത്തി. ഒരു ഘട്ടത്തിൽ പ്പോലും യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല.

വരവൂർ, ദേശംമഗലം, വള്ളത്തോൾന

ഗർ, പാഞ്ഞാൾ പഞ്ചായത്തുകളിലാ

ണ് ആദ്യ റൗണ്ടുകളിൽ വോട്ടെണ്ണിയ

ത്. എൽഡിഎഫിന് ശക്തമായ സ്വാ

ധീനമുള്ള മേഖലകളായതിനാൽ ലീ

ഡ് പരമാവധി കുറക്കാനാകുമെന്നാ

ണ് യുഡിഎഫ് പ്രതീക്ഷിച്ചത്. എന്നാ

ൽ, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ

യുഡിഎഫിന് സാധിച്ചില്ല.

എല്ലാ മേഖലകളിലും ഇടതുക്യാമ്പ് പ്ര തീക്ഷിച്ചതുപോലെ യു.ആർ പ്രദീപ്ക വോട്ടുകൾ സമാഹരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only