Nov 23, 2024

കുടുംബത്തോടെ സിപിഎം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു


മുക്കം: കാരശ്ശേരി കാരമൂല മൂന്നാം വാർഡിലെ സജീവ സിപിഎം പ്രവർത്തകനായിരുന്ന ജാഫർ മങ്ങാട്ടിൽ എന്ന മാനു തൻറെ കുടുംബത്തോടെ സിപിഎം പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സമാൻ ചാലൂളി കൽപ്പൂരിൽ വച്ച് മൂവർണ്ണ ഷാൾ അണിയിച്ചുകൊണ്ട് സ്വീകരിച്ചു. വാർഡിലെ കോൺഗ്രസ് പ്രവർത്തകരുടെ സാമൂഹിക വിഷയങ്ങളിലുള്ള ഇടപെടലുകളും, പാർട്ടിയുടെ പ്രവർത്തന മികവിലും ആകൃഷ്ടനായാണ് നിർജീവമായ സിപിഎം പാർട്ടി വിട്ടു ജാഫർ തന്റെ കുടുംബത്തോടൊപ്പം കോൺഗ്രസിലേക്ക് കടന്നു വന്നതെന്ന് മണ്ഡലം പ്രസിഡണ്ട് അറിയിച്ചു. ഇനിയും ഒട്ടനവധി ആളുകൾ മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ നിന്നും കടന്നു വരുമെന്നും അവരെയെല്ലാം ചേർത്തുപിടിക്കുമെന്നും അദ്ദേഹം കൂടി ചേർത്തു. കൂടാതെ മണ്ഡലം വൈസ് പ്രസിഡൻറ്മാരായ പി പ്രേമദാസൻ, സാദിഖ് കുറ്റിപ്പറമ്പ്, വാർഡ് പ്രസിഡൻറ് മുസീർ പട്ടാംകുന്നൻ, ബ്ലോക്ക് നേതാക്കന്മാരായ മജീദ് വെള്ളലശ്ശേരി, സാദിഖ് പുൽപ്പറമ്പിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി റിയാസ് കൽപ്പൂര്, ബൂത്ത് പ്രസിഡണ്ട് ഹബീബ് ചേപ്പാലി, കോൺഗ്രസ് നേതാക്കന്മാരായ മുജീബ് പി കെ, യൂസഫ് പട്ടാംകുന്നൻ, കൃഷ്ണൻകുട്ടി സി വി, സുലൈമാൻ കണ്ണഞ്ചേരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only