കൂടരഞ്ഞി:വോട്ട് പ്രധാനമാണെന്നും അത് പഴക്കരുതെന്നും പ്രിയങ്ക ഗാന്ധി .വോട്ട് ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളുടെ ഭാവി രൂപപ്പെടുത്തുമെന്നും അവർ കൂട്ടി ചേർത്തു.
നിങ്ങളുടെ വോട്ട് നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും നിങ്ങളുടെ രാജ്യത്തിനും വലിയ ഉത്തരവാദിത്തമാണ് വഹിക്കുന്നതെന്നും
വയനാടിൻ്റെ സ്നേഹം ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണെന്നും അവർ പറഞ്ഞു.
കൂടരഞ്ഞി
ബസ്സ്റ്റാൻ്റിൽ തയ്യാറാക്കിയ വേദിയിൽ ഒരു മണിയോടെ എത്തിച്ചേർന്ന പ്രിയങ്കയെ കാണാൻ
കനത്ത വെയിലിനെ പൊലും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആയിരങ്ങളാണ് ഒഴുകി എത്തിയത്.
30 മിനിറ്റോളം കൂടരഞ്ഞിയിൽ തുടർന്ന പ്രിയങ്ക പിന്നീട് റോഡ് മാർഗം പന്നിക്കോടേക്ക് പൊയി

Post a Comment