Nov 5, 2024

വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മാരകമായ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന യുവാവ് പിടിയിൽ


മുക്കം:
കട്ടാങ്ങൽ: കളൻതോട് അങ്ങാടിക്ക് സമീപം വച്ച് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം.ഡി.എം.എ പിടികൂടി. ഓമശ്ശേരി സ്വദേശി മൂലങ്ങൽ പൂതൊടികയിൽ ആഷിക്ക് അലിയെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ.എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, കുന്ദമംഗലം എസ്ഐ രാംകുമാറിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടിയത്.

കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർത്ഥികളെയും, യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിൽപനക്കായി കൊണ്ട് വന്ന 4. 25 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.

പിടിയിലായ ആഷിക്ക് അലി ലഹരി ഉപയോഗിക്കുന്ന യാളാണ്. ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനാണ് എം.ഡി.എം.എ കൊണ്ടുവന്ന് വിൽപന നടത്തുന്നത്. ആവശ്യക്കാർ വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ടാൽ കട്ടാങ്ങൽ ഭാഗത്ത് റോഡരുകിൽ നിൽക്കാൻ പറഞ്ഞ് ബൈക്കിലോ, കാറിലോ അതിവേഗതയിൽ വന്ന് ലഹരി കൈമാറി പോകുന്ന രീതിയാണ് ഇയാളുടേത്.

ആഷിക്ക് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽപ്പെട്ട ആളുകളെ പറ്റിയുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. എൻ ഐ ടി, കട്ടാങ്ങൽ ഭാഗങ്ങൾ കേന്ദീകരിച്ച് ലഹരിക്കെതിരെ ശക്തമായ പരിശോധനയുണ്ടാകുമെന്ന് നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ എ ബോസ് പറഞ്ഞു

ഡൻസാഫ് എസ്.ഐ അബ്ദുറഹ്മാൻ കെ, അനീഷ് മൂസ്റ്റേൻവീട്, അഖിലേഷ് കെ, സരുൺ കുമാർ പി.കെ, ലതീഷ് എം.കെ, ഷിനോജ് എം, അതുൽ ഇ.വി, അഭിജിത്ത് പി, ദിനീഷ് പി.കെ, മുഹമ്മദ് മഷ്ഹൂർ കെ.എം, കുന്ദമംഗലം സ്റ്റേഷനിലെ എസ്ഐ ബാലക്യഷ്ണൻ, എഎസ്ഐ ലീന, ബിജേഷ്, ബിജു, വിപിൻ എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only