Nov 28, 2024

വോട്ടർമാരോട് നന്ദി പറയാൻ രാഹുലും പ്രിയങ്കയും ശനിയാഴ്ച എത്തും


മുക്കം: വയനാട് ലോക്സഭ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി. പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച മണ്ഡലത്തിലെത്തും. ശനിയാഴ്ച രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന ഇരുവരും തിരുവമ്പാടി നിയോജക മണ്ഡലത്തിൽ മുക്കത്ത് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പൊതുസമ്മേളത്തിൽ പങ്കെടുക്കും. തുടർന്ന് 2.15 ന് കരുളായി, 3.30 ന് വണ്ടൂർ, 4.30 ന് എടവണ്ണ എന്നിവിടങ്ങളിലും പ്രിയങ്ക ഗാന്ധി സ്വീകരണ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഞായറാഴ്ച വയനാട്ടിൽ 10.30 ന് മാനന്തവാടിയിലും 12.15 ന് സുൽത്താൻ ബത്തേരിയിലും, 1.30 ന് കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും. തുടർന്ന് വൈകുന്നേരം പാർലമെൻ്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് തിരിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ. പി. അനിൽ കുമാർ പത്രകുറിപ്പിൽ അറിയിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only