Nov 25, 2024

ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി


കൂടരഞ്ഞി : ശുചിത്വ കേരളം - സുസ്ഥിര കേരളം - മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ഹരിത സുന്ദര വിദ്യാലയം - ഹരിത ഓഫിസ് പ്രഖ്യാപനം   
  സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ റവ.ഫാദർ റോയി തേക്കും കാട്ടിൽ അവർകളുടെ അധ്യക്ഷതയിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു.  ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ,  സ്കൂൾപി. ടി.എ പ്രസിഡന്റ് ജോസ് കുഴുമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി ജോൺ സ്വാഗതവും വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥനും മഞ്ഞക്കടവ് ജി.എൽ. പി. സ്കൂൾ ഹെഡ്മാസ്റ്ററുമായ ഷാബു കെ. നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ സീന ബിജു, ജെറീന റോയി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ എന്നിവരും 
അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only