Nov 25, 2024

നെഹ്റുവിനെപ്പോലുള്ള ശക്തരായ നേതാക്കൾ ഇന്ന് ലോകത്തിന് അനിവാര്യം -- എം.എൻ.കാരശ്ശേരി.


മുക്കം: നെഹൃവിനേപ്പോലുള്ള നിഷ്പ
ക്ഷരും ധീരരുമായ ലോക നേതാക്കൾ അനിവാര്യമായ കാലഘട്ടമാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന്
എം.എൻ.കാരശ്ശേരി പറഞ്ഞു.
ബഹുസ്വരം സാംസ്കാരിക
കൂട്ടായ്മയും മുക്കം മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച നെഹ്റു അനുസ്മരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരു
ന്നു അദ്ദേഹം.ഇന്ന് ലോക രാഷ്ട്രങ്ങ
ൾക്കിടയിൽ അധിനിവേശത്തെയും വംശഹത്യയേയുമൊക്കെഎതിർക്കാൻ ശക്തരായ നേതാക്കൾ ഇല്ല.
അമേരിക്കയുടെയും സോവിയറ്റു
യൂണിയൻ്റേയും നേതൃത്വത്തിൽ നടന്ന ശീതയുദ്ധത്തിൽ പക്ഷം ചേരാതെ ചേരിചേരാനയത്തിന്
നേതൃതം നൽകിയ പ്രധാനമന്ത്രി
യായിരുന്നു ജവഹർലാൽ നെഹ്റു.
അന്യായങ്ങളെയും ആധിനിവേശ
ങ്ങളെയും എതിർക്കുകയും ലോക
സമാധാനത്തിനു വേണ്ടിയുള്ള നിലപാടെടുക്കുകയും ചെയ്തി
രുന്നു.എന്നാൽ ഇന്ന് ഇസ്രായേ
ലിന്റെയും മ്യാൻമാറിലെ ബുദ്ധ മതക്കാരുടെയുമൊക്കെ അതിനുശേ
ഷങ്ങളെയും വംശഹത്യയേയു
മൊക്കെ ചോദ്യം ചെയ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും
തയ്യാറാവുന്നില്ല.അമേരിക്കയു
ടെ നിലപാടിനൊപ്പം ആണ് നരേന്ദ്ര മോദി എന്നും അദ്ദേഹം പറഞ്ഞു.മത ദേശീയതക്കും ഏകാധിപത്യത്തി
നും ഒന്നും ഇടം നൽകാതെ ലോക
ത്തിനു മാതൃകയായ ജനാധി
പത്യവും മതേതരത്വവും ഒക്കെ രാജ്യത്ത് ശക്തമായി വളർത്തിയെ
ടുത്തതിൻ്റെ ഗുണഫലങ്ങളാണ് ഇന്ത്യൻ ജനത അനുഭവിക്കുന്ന
തെന്നും അദ്ദേഹം പറഞ്ഞു.വി.അ
ബ്ദുല്ലക്കോയ ഹാജി ഉദ്ഘാടനം ചെയ്തു.ബഹുസ്വരം ചെയർമാൻ സലാം കാരമൂല അധ്യക്ഷനായി.
എ.പി.മുരളീധരൻ,ഉമശ്രീ കിഴക്കും
പാട്ട്,മുക്കം വിജയൻ,ജി.അബ്ദുൽ അക്ബർ,ഷാജഹാൻ തിരുവമ്പാടി,
ഓർഫൻ സ്കൂൾ ഹെഡ്മാസ്റ്റർ എൻ.കെ .മുഹമ്മദ് സലീം,ഹർഷൽ പറമ്പിൽ എന്നിവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only