കോടഞ്ചേരി :മലയോര ഹൈവേയുടെ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ അവസാന റീച്ചായ മലപുറം-കോടഞ്ചേരി ഭാഗത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു
ദേശീയപാത 766-ലെ മലപുറത്തുനിന്നാരംഭിച്ച് 6.832 കിലോമീറ്റർ ദൈർഘ്യത്തിൽ കൊട്ടാരക്കോത്ത്, തെയ്യപ്പാറ എന്നിവിടങ്ങളിലൂടെ കടന്ന് കോടഞ്ചേരിയിൽ അവസാനിക്കുന്ന തരത്തിലാണ് മലയോര ഹൈവേ റീച്ച്.
കോടഞ്ചേരി ടൗണിൽനിന്ന് കാപ്പാട്-തുഷാരഗിരി-അടിവാരം സംസ്ഥാനപാതയുമായി ഈ പാത സംയോജിച്ച് മലയോര ഹൈവേയുടെ കക്കാടംപൊയിൽ റീച്ചുമായി ചേരും. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പുതുപ്പാടി, കോടഞ്ചേരി പഞ്ചായത്ത് പരിധികളിലൂടെയാണ് റീച്ച് പ്രധാനമായും കടന്നുപോകുന്നത്.
38,41,02,091 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വർഷമാണ് പ്രവർത്തിയുടെ കാലാവധി.
Post a Comment