Nov 3, 2024

മലയോര ഫാംടൂറിസ വികസനം: സഹകരണത്തിന്റെ പുതിയ വാതായനങ്ങൾ തേടുന്നു.


തിരുവമ്പാടി :
ഉത്തരവാദിത്വ ടൂറിസ ആശയത്തിന്റെ ശക്തനായ വക്താവും ബ്ലൂ യോണ്ടർ എന്ന ടൂറിസ കമ്പനിയുടെ ഉടമ എന്ന നിലയിൽ നൂറുകണക്കിന് യൂറോപ്യൻമാർ ഉൾപ്പടെയുള്ള വിനോദസഞ്ചാരികളെ ഓരോ വർഷവും കേരളത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന ഗോപിനാഥ് പാറയിൽ, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ഇന്ത്യയിലെത്തിക്കുന്നതിൽ മുൻപന്തിയിൽ നില്‍ക്കുന്ന ഗേറ്റ് വേ മലബാർ ഹോളിഡേയ്സ് ഉടമ ജിഹാദ് ഹുസൈനോടൊപ്പം തിരുവമ്പാടിയിലെ ഫാംടൂറിസ സർക്യൂട്ടിലെ അഞ്ചോളം ഫാമുകൾ സന്ദർശിച്ചു.

ടൂറിസ രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഈ രണ്ട് ടൂറിസ പ്രവര്‍ത്തകരും ഫാമുകളുടെ പ്രവര്‍ത്തനങ്ങളിലും കർഷകരുടെ സൗഹൃദ പരമായ ഇടപെടലുകളിലും സംതൃപ്തി രേഖപ്പെടുത്തുകയും ഈ ഫാമുകളെ ഒരു നല്ല ടൂറിസ ഉത്പന്നമാക്കി മാറ്റുവാൻ എല്ലാവിധ സഹായവും പിന്തുണയും വാഗ്ദാനം നല്‍കുകയും ചെയ്തു.


ചിത്രം :പരസ്പര സഹകരണത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ഗോപിനാഥ് പാറയിലും ജിഹാദ് ഹുസൈനും ഫാംടൂറിസ പദ്ധതി കോ ഓർഡിനേറ്റർ അജു എമ്മാനുവലുമായി ചര്‍ച്ച നടത്തുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only