കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ സിൽവർ ജൂബിലിയാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് പുതിയ ഫിസിക്സ് ലാബിൻ്റെ ഉദ്ഘാടനം കർമ്മം സ്കൂൾ മാനേജർ റവ.ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് സ്വാഗതമാശംസിച്ച ചടങ്ങിൽ ഫിസിക്സ് അദ്ധ്യാപിക ബിക്സി ചാക്കോച്ചൻ ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റർ ബിനു ജോസ്,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത് എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ച് സംസാരിച്ചു.സ്കൂളിലെ അദ്ധ്യാപക - അനദ്ധ്യാപകർ,വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment