കോടഞ്ചേരി:മർകസ് ലോ കോളേജ് സ്റ്റുഡന്റസ് യൂണിയന്റെ നേത്രത്വത്തിൽ ഭരണഘടന ദിനവുമായി ബന്ധപ്പെട്ട് കോടഞ്ചേരി അങ്ങാടിയിൽ സ്ട്രീറ്റ് ചാറ്റ് സംഘടിപ്പിച്ചു.ഭരണഘടന നേരിടുന്ന വെല്ലുവിളികളും ഭരണഘടനയുടെ മൂല്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സ്ട്രീറ്റ് ചാറ്റ് സംഘടിപ്പിച്ചത്.പരിപാടിയിൽ കോളേജ് യൂണിയൻ ചെയർമാൻ ജോർജ് ജോസ്‌കുട്ടി അധ്യക്ഷത വഹിച്ചു.കോടഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ വി. കെ പ്രകാശൻ ഉദഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി,സാബു പള്ളിത്താഴത്ത് അധ്യാപകരായ ഇബ്രാഹിം പി കെ രിഫായി ,യൂണിയൻ അംഗങ്ങളായ സഫ്‌വാൻ ,വിശാഖ് ,മനീഷ എന്നിവർ പ്രസംഗിച്ചു.
Post a Comment