Nov 27, 2024

കേന്ദ്രസർക്കാർ ഓഫീസിനു മുൻപിൽ മാർച്ച് ധർണയും നടത്തി


മുക്കം. :
തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ, തൊഴിലുറപ്പിന്റെ കൂലി 600 രൂപയാക്കുക,തൊഴിൽ ദിനങ്ങൾ 200ആയി വർദ്ധിപ്പിക്കുക,NMMS, ജിയോ ടാഗ് എന്നിവ പിൻവലിക്കുക, തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻ ആർ ഇ ജി വർക്ക്സ് യൂണിയൻ സംസ്ഥാനത്ത് ആകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി, കാരമൂല പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു,
സമരം മുൻ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ വിനോദ് ഉദ്ഘാടനം ചെയ്തു,എം ദിവ്യ അധ്യക്ഷയായി, കെപി ഷാജി, മാന്ത്ര വിനോദ്,കെ ശിവദാസൻ, കെ കെ നൗഷാദ്, രാജിഷ തുടങ്ങിയവർ സംസാരിച്ചു, ജയപ്രഭാ, സഫൂറ,അരീപറ്റ വേലായുധൻ, തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only