Nov 23, 2024

എസ്.കെ. സ്മൃതിമന്ദിരത്തില്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.


മുക്കം:
മുക്കം കടവു പാലത്തിനടുത്തുള്ള എസ്.കെ. സ്മൃതിമന്ദിരത്തിലും മുളങ്കാട്ടിലും ഇന്നലെ രാത്രി സാമൂഹ്യദ്രോഹികള്‍ അഴിഞ്ഞാടി. പച്ച കോഴിമുട്ട, കെട്ട തക്കാളി ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞും ഒരു വെളുത്ത പൊടി വിതറിയും ഊഞ്ഞാലുകളും ഷട്ടില്‍ കോര്‍ട്ടിന്‍റെ പോസ്റ്റും നെറ്റും തകര്‍ത്തും അലങ്കോലമാക്കി. ഇരിപ്പിടങ്ങളില്‍ മാലിന്യം വിതറി.
ബഹുസ്വരം സാംസ്കാരിക കൂട്ടായ്മ കാട് വെട്ടിത്തെളിച്ചും തൈകള്‍ വെച്ചു പിടിപ്പിച്ചും സന്ദര്‍ശകര്‍ക്ക് ഇരിപ്പിടങ്ങളൊരുക്കിയും മനോഹരമാക്കിയിരുന്നു. ഒപ്പം ഏറുമാടം നിര്‍മ്മിച്ച് കൂടുതല്‍ ആകര്‍ഷകമാക്കി സന്ദര്‍ശകര്‍ക്ക്‌ ഒരുക്കി യിരുന്നു. ഇതൊക്കെ സാമൂഹ്യവിരുദ്ധര്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു.

ഇതിനെതിരെ ബഹുസ്വരം ചെയര്‍മാന്‍ സലാം കാരമൂല മുക്കം പോലീസില്‍ പരാതി നല്‍കി. രാത്രികാല പട്രോളിംഗ് കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ബഹുസ്വരം ആവശ്യപ്പെട്ടു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only