ആനയാംകുന്ന് : വി എം എച്ച് എം എച്ച് എസ് എസ് ആനയാംകുന്ന് എൻ എസ് എസ് യൂനിറ്റ് കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു. അസുഖം കാരണം ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്ന കാൻസർ രോഗികൾക്ക് ചെറിയൊരു ആശ്വാസം നൽകി കൂടെ നിർത്തുക എന്നതാണ് യൂണിറ്റ് ലക്ഷ്യമിട്ടത്. എൻ എസ് എസ് ൻ്റെ *ജീവദ്യുതി* പ്രോജക്ടിൻ്റെ ഭാഗമായി നടത്തിയ കേശദാന പരിപാടി യിൽ സ്കൂൾ വിദ്യാർത്ഥികളാണ് ദാനം ചെയ്തത്. പരിപാടി പ്രിൻസിപ്പാൾ ലജ്ന പി. പി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ നസീറ കെ.വി യുടെ നേതൃത്വത്തിൽ വൊളണ്ടിയർ ലീഡർ ദേവിക ജിതേഷ് , മറ്റ് വിദ്യാർത്ഥികളായ ബിസ്‌ല എ.ടി, അനന്യ , അയന റോബർട്ട് , ഫാത്തിമ എന്നിവർ പ്രോഗ്രാമിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ നിന്നും സ്വീകരിച്ച മുടി കോഴിക്കോട് ഫാറൂഖ്ലെ ഹയർ ഫിക്സിംഗ് സെൻ്ററിലേക്ക് എത്തിച്ചു കൊടുത്തു
Post a Comment