Dec 1, 2024

പ്രത്യാശയുടെയും,സമാധാനത്തിൻ്റെയും സന്ദേശം പകരുന്ന ക്രിസ്തുമസിനെ വരവേല്ക്കാനൊരുങ്ങി സ്കൗട്ട്സ് & ഗൈഡ്സ് - നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ..


കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് - നാഷണൽ സർവീസ് സ്കീമിൻ്റെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ട്രീ,പുൽക്കൂട്,നക്ഷത്രം എന്നിവ സ്കൂളിലൊരുക്കി സ്നേഹത്തിൻ്റെയും,സന്തോഷത്തിൻ്റെയും സന്ദേശം ഉണർത്തുന്ന ക്രിസ്മസ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

സഹജീവികളെ ചേർത്തു പിടിക്കുന്നതിൻ്റെ ഭാഗമായി
' *സ്നേഹസ്പർശം*' എന്ന പേരിൽ മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും,കൂട്ടിരിപ്പുകാർക്കും 'പൊതിച്ചോറ്' വിതരണം നടത്തി.വിദ്യാർത്ഥികളും,അദ്ധ്യാപകരും വീടുകളിൽ നിന്നും ഉച്ചഭക്ഷണത്തോടൊപ്പം ഒരു പൊതിച്ചോറ് കൂടി കരുതി.വൃത്തിയായി വാഴയിലയിൽ സ്നേഹവും കരുതലും ചേർത്ത് പൊതിഞ്ഞെടുത്ത *204* പൊതിച്ചോറുകളാണ് നൽകിയത്.

ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് വിദ്യാർത്ഥികളിൽ നിന്ന് ക്രിസ്മസ് സമ്മാനം ഏറ്റുവാങ്ങി.സ്റ്റാഫ് സെക്രട്ടറി സജി ജെ കരോട്ട് ചടങ്ങിൽ ആശംസകൾ നേർന്നു.

സ്കൗട്ട്സ് & ഗൈഡ്സ് - എൻ.എസ്.എസ് വിദ്യാർത്ഥികളായ ചന്ദ്രു പ്രഭു,അശ്വിൻ സുരേഷ്,അലൻ സി വർഗ്ഗീസ്,ആൽബർട്ട് സുനോയി,അലൻ ബിനോയി,ആൽബിൻ സെബാസ്റ്റ്യൻ,ജോസഫ് സുനിൽദേവ്,ലിബിൻ തോമസ് ബിജു,അലൻ ഷിജോ,ഡോൺ ജിൻസൺ,ജെഫ്രി ബിജു,അൻസ മോൾ മാത്യു,ആഗ്നസ് ജോസഫ്,നിയ സിബി,ബെനിൽ മനേഷ്,ജിയ മരിയ ജെയ്സൺ,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ് ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു എന്നിവർ ചേർന്നാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only