Dec 22, 2024

സപ്തദിന ക്യാമ്പിന് തുടക്കമായി.


കൂടരഞ്ഞി : നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന് കൂമ്പാറ ഗവണ്മെന്റ് ട്രൈബൽ എൽ പി സ്കൂളിൽ തുടക്കമായി.' യുവ 'എന്ന പേരിൽ ഡിസംബർ 20 മുതൽ 26 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സപ്തദിന ക്യാമ്പ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. വി എസ് രവീന്ദ്രൻ അധ്യക്ഷൻ ആയി, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ് മുഖ്യാഥിതി ആയി. ചടങ്ങിൽ 
GTLPS ഹെഡ്മിസ്ട്രെസ് 
സന്ധ്യ തോമസ്, പി ടി എ പ്രസിഡന്റ് നിയാസ് പുറക്കാടൻ, എസ് എം സി ചെയർമാൻ നൗഫൽ കള്ളിയിൽ,സ്വാഗതസംഘ ഭാരവാഹികൾ ആയ 
ഷാജി കിഴക്കാരകാട്ട്, ജബാർ കുളത്തിങ്ങൾ, നിയാസ് ചീരങ്ങൽ 
സ്കൂൾ പ്രിൻസിപ്പൽ എം കെ ഫസീല സ്വാഗതവും 
മാത്യു പാലക്കതടം നന്ദിയും പറഞ്ഞു 
പ്രോഗ്രാം കോർഡിനേറ്റർ 
അജാസ് സി.എ ക്യാമ്പ് വിശദീകരണം നടത്തി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only