Dec 13, 2024

മര്‍കസ് നോളജ് സിറ്റിയില്‍ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു


കോടഞ്ചേരി: മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ കിഡ്‌നി രോഗികള്‍ക്കായി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ധനര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സൗജന്യ നിരക്കിലുമാണ് ഡയാലിസിസ് ചെയ്തുകൊടുക്കുന്നത്. 

മര്‍കസ് നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ   ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 
10 ഡയാലിസിസ് മെഷീനുകളാണ് പ്രവര്‍ത്തന സജ്ജമായിരിക്കുന്നത്. കൂടാതെ, കിഡ്‌നി രോഗ നിര്‍ണയ- ബോധവത്കരണ ക്യാമ്പുകളും ഡയാലിസിസ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 
ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. പി വി മജീദ്, ഡോ. പി വി ശംസുദ്ദീന്‍, ഡോ. മുഹമ്മദ് കെ എം, ഇബ്‌നു ബാസ്, അഫ്‌സല്‍ കോളിക്കല്‍, ഡോ. സാജിദ്, ഡോ. ഒ കെ എം അബ്ദുര്‍റഹ്മാന്‍, ഡോ. നബീല്‍, ജാഫര്‍ എലിക്കാട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only