Dec 26, 2024

സഖാവ് ചന്തു വേട്ടന്റെ ചരമവാർഷികവും അനുസ്മരണയോഗവും നടത്തി


മുക്കം:കുമാരനെല്ലൂർ,
കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ CITU നേതാവായിരുന്ന സഖാവ് ചന്തു വേട്ടന്റെ 14)o ചരമവാർഷികവും അനുസ്മരണ പ്രഭാഷണവും,പൊതുയോഗവും നടത്തി.താലൂക്ക് സെക്രട്ടറി ഇ.പി അജിത്ത് സ്വാഗതം പറഞ്ഞു.പരുപാടി ,പ്ലാന്റേഷൻ ലോബർ ഫെഡറേഷൻ CITU സംസ്ഥാന ട്രഷറർ സഖാവ് ടി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കാരശ്ശേരി നോർത്ത് ലോക്കൽ സെക്രട്ടറി കെ.ശിവദാസൻ അധ്യക്ഷനായി തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ്. മാന്ത്ര വിനോദ്,ശ്രുതി കമ്പളത്ത്,കെ റഫീഖ്,എം സലാം,അജയ്ഘോഷ്,ഷാനവാസ്,എന്നിവർ സംസാരിച്ചു. താലൂക്ക് ട്രഷറർ എസ്.പ്രജിത്ത് നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only