Dec 26, 2024

വിളംബരജാഥയും, കൊടിയേറ്റവും നടത്തി.


കൂടരഞ്ഞി : കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതി ക്ഷേത്ര തിറമഹോ സവത്തിൻ്റെ ഭാഗമായി വിളംബരമറിയിച്ച് തിറ മഹോൽസവ വിളംബരജാഥയും - കൊടിമരഘോഷയാത്രയും നൂറ് കണക്കിന് ഭക്തജനങ്ങളുടെ പങ്കാളിത്തം കൊണ്ടും, കൂടി ചേരൽ കൊണ്ടും ഭക്തിസാന്ദ്രവും, ആഘോഷപ്രദവുമായി. 

കൊളപ്പാറക്കുന്ന് സുബ്രഹ്മണ്യഭജന മഠത്തിൽ നിന്നും ക്ഷേത്രമേൽശാന്തി ശ്രേഷ്ഠാചാര്യ സുധീഷ് ശാന്തി പൂജാകർമ്മങ്ങൾ ചെയ്ത കൊടിയും കൊടിമരവുമെഴുന്നള്ളിച്ചുള്ള ഘോഷയാത്ര വാദ്യമേളങ്ങൾ, ക്ഷേത്രക്കൊടികൾ മുത്തുക്കുടകൾ, പൂത്താലങ്ങൾ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ചു. 

വൈകുന്നേരം 6 മണിക്ക് ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ പാതിരിശേരി മിഥുൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രാങ്കണത്തിൽ കൊടിയേറ്റം നടത്തപ്പെട്ടു. സഹകാർമ്മികളായി ഡോ. രൂപേഷ് നമ്പൂതിരി താമരക്കുളം, വിഷ്ണുനമ്പൂതിരി കൊല്ലോട്ട്, അജയ്ശങ്കർ നമ്പൂതിരി കരുമല, ക്ഷേത്രമേൽശാന്തി ശ്രേഷ്ഠാചാര്യ സുധീഷ് ശാന്തി എന്നിവർ കാർമ്മികത്വം നൽകി. 

ക്ഷേത്രാങ്കണത്തിലെത്തി പൂജയിൽ പങ്കാളികളായവർക്ക് പായസ പ്രസാദവിതരണവും, അന്ന ദാനവും നടത്തുകയുണ്ടായി. തിറമഹോൽസവ സ്വാഗത സംഘ കമ്മറ്റി ചെയർമാൻ രാജൻ കുന്നത്ത്, ജനറൽ കൺവിനർ ചന്ദ്രൻ വേളങ്കോട്, ക്ഷേത്ര സമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കരത്തൊടി, സെക്രട്ടറി സുന്ദരൻ.എ പ്രണവം, ഖജാൻജി വിജയൻ പൊറ്റമ്മൽ, കൊടിമര ഘോഷയാത്ര കൺവീനർ സതീഷ് അക്കരപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

 ഗിരീഷ് കൂളിപ്പാറ, സൗമിനി കലങ്ങാടൻ, മനോജ് ചായം പുറത്ത്, ബിന്ദു ജയൻ , അജയൻ വല്യാട്ട്കണ്ടത്തിൽ, രമണി ബാലൻ, പ്രകാശൻ ഇളപ്പുങ്കൽ, ഷൈലജ പള്ളത്ത്, ശശി പുളിയുള്ള കണ്ടി, ഇന്ദിര ചാമാടത്ത്, ഷാജി കാളങ്ങാടൻ, സുമതി പള്ളത്ത്, രാമൻകുട്ടി പാറക്കൽ, രാധാകൃഷ്ണൻ കൊളപ്പാറക്കുന്ന്, ബൈജു ഇടവലത്ത്, വേലായുധൻ ചോലയിൽ, വേലായുധൻ പൂവ്വത്തിങ്കൽ, അഖിൽ പറപ്പങ്ങലത്ത്, ഷാജി വട്ടച്ചിറയിൽ, സുന്ദരൻ പള്ളത്ത്, അജിത് ഉണിച്ചാൽ മേത്തൽ, ജയദേവൻ നെടുമ്പോക്കിൽ, ധനലക്ഷ്മി അക്കരത്തൊടി, ഷൈലേഷ് നാട്ടിക്കല്ലുമ്മൽ, ഷാജി കോരല്ലൂർ, സി.ടി. അയ്യപ്പൻ, അച്ചുതൻ ചെമ്പകശേരി, ഗംഗാധരൻ ഇല്ലത്ത് പറമ്പ്, ബാബു അയ്യപ്പൻകുന്നത്ത്, രാധാകൃഷ്ണൻ പെരുമ്പുള എന്നിവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only