മുക്കം: കാരശ്ശേരി പഞ്ചായത്തിലെ മുക്കം കടവ് കുമാരനല്ലൂർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചുകൊണ്ട് ഒന്നാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ജൽജീവ മിഷൻ പൈപ്പ് ഇടുന്നതിനു വേണ്ടി പണിയെടുക്കുമ്പോൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടുകയും കുമാരനല്ലൂർ റോഡിൽ വ്യാപകമായി വെള്ളം ഒഴികെയും യാത്രക്കാർക്ക് ദുരിതവും ഉണ്ടാകുന്നു നിരവധി ദിവസവും ആളുകളാണ് അപകടത്തിൽപ്പെടുന്നത് വാട്ടർ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ടിട്ടും ജൽജിമിഷൻ ഓഫീസുമായി ബന്ധപ്പെടും ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല ഇതിനെതിരെ യാണ് ഒന്നാം വാർഡ് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും, പ്രതിഷേധ ധാർണ്ണയും സംഘടിപ്പിച്ചത് പരിപാടി മുസ്ലിം ലീഗ് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് സി കെ കാസിം ഉദ്ഘാടനം ചെയ്തു, വാർഡ് യുഡിഎഫ് ചെയർമാൻ അസീസ് ഒളകര അധ്യക്ഷത വഹിച്ചു, കാരശ്ശേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സമാൻ ചാലൂളി മുഖ്യപ്രഭാഷണം നടത്തി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, ആബിദ് കുമാരനല്ലൂർ, കെ എം അഷ്റഫ് അലി, നിഷാദ് വീച്ചി, യു കെ അംജദ് ഖാൻ, എ പി ഉമ്മർ, അനീഷ് പള്ളിയാലി,ടി പി ജബ്ബാർ,അലി വാഹിദ്, സി വി ഗഫൂർ, എന്നിവർ സംസാരിച്ചു

Post a Comment