കൂടരഞ്ഞി : ആന്റിബയോട്ടിക് മരുന്നുകൾക്ക് എതിരായി രോഗാണുക്കൾ പ്രതിരോധം ആർജിക്കുന്ന പ്രതിഭാസമാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്. . (AMR)ആന്റിബയോട്ടിക്കുകളുടെ അമിതവും ആശാസ്ത്രീയവും ആയ ഉപയോഗം മൂലം രോഗാണുക്കൾ പ്രതിരോധ ശേഷി നേടുന്നതിലൂടെ രോഗവസ്ഥ മൂർച്ഛിക്കാനും ചികിത്സ ചെലവ് വർധിക്കാനും മരണ നിരക്ക് ഉയരാനും കാരണമായേക്കാം. ഈ നിശബ്ദ മഹാമാരിക്ക് എതിരായി ജനങ്ങളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി “ ആന്റിബയോട്ടിക് സാക്ഷര
കൂടരഞ്ഞി ”ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ കുറിപ്പടിയോടു കൂടി മാത്രം മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങുക, സ്വയം ചികിത്സ ചെയ്യരുത്. ആന്റിബിയോട്ടിക് ഡോക്ടർ നിർദ്ദേശിച്ച അളവിലും തോതിലും കാലാവധിയിലും കഴിക്കുക. . ഉപയോഗ ശേഷം ബാക്കിവന്നതും കാലാവധി തീർന്നതുമായ ആന്റിബിയോട്ടിക് കുടുംബരോഗ്യ കേന്ദ്രത്തിലോ കൂമ്പാറ, കക്കാടംപൊയിൽ സബ്‌സെന്റർ എന്നിടങ്ങളിൽ ഏല്പിക്കുക. . കോഴി - കന്നുകാലി - മത്സ്യ കൃഷി - തേനീച്ച വളർത്തൽ - പന്നി ഫാം എന്നിവിടങ്ങളിൽ ആശാസ്ത്രിയ ആന്റിബിയോട്ടിക് ഉപയോഗം ഒഴിവാക്കുക. . ഈ കാര്യങ്ങൾ കൂട രഞ്ഞി പഞ്ചായത്തിലെ ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുക എന്നതാണ് ആന്റിബിയോട്ടിക് സാക്ഷര കൂടരഞ്ഞി ക്യാമ്പയിൻ
Post a Comment