കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കി വരുന്ന എൽ പി സ്കൂൾ കായിക മേള സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടന്നു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ അധ്യക്ഷൻ ആയി, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി. ദീപ്തി ടി. പതാക ഉയർത്തി. സ്കൂൾ മാനേജർ റവ. ഫാ റോയി തേക്കുംകാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ മുഖ്യപ്രഭാഷണം നടത്തി. കുന്നമംഗലം ബി.പി.സി മനോജ്കുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയി , സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി.പി. ടി. എ. പ്രസിഡന്റ് ബോബി വർഗീസ്, പ്രധാന അധ്യാപകർ ആയ
ഷാന്റി കെ. എസ്, സിന്ധ്യ തോമസ്, സോഫിയ തോമസ്, ഫിലോമിന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിർവഹണ ഉദ്യോഗസ്ഥനും മഞ്ഞക്കടവ് ഹെഡ്മാസ്റ്ററും ആയ ഷാബു കെ. സ്വാഗതം പറഞ്ഞു.72 പോയിന്റ് നേടി കൂടരഞ്ഞി
എൽ. പി. സ്കൂൾ ഒന്നാം സ്ഥാനവും 70 പോയിന്റ് നേടി കൂമ്പാറ GTLPS രണ്ടാം സ്ഥാനവും, മഞ്ഞക്കടവ് ഗവണ്മെന്റ് എൽ. പി. സ്കൂൾ മൂന്നാം സ്ഥാനവും നേടി.
കുട്ടികൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Post a Comment