Dec 14, 2024

ശ്രീപോർക്കലി ദേവീ ക്ഷേത്ര മഹോൽസ സോവനീർ പ്രകാശനം ചെയ്തു.


കൂടരഞ്ഞി :
2025 ജനുവരി 12, 13, 14 തീയ്യതികളിൽ വളരെ വിപുലമായി സംഘടിപ്പിക്കുന്ന കൂടരഞ്ഞി ശ്രീപോർക്കലി ഭഗവതിക്ഷേത്ര തിറ മഹോത്സവ സോവനീർ പ്രകാശനം കൂടരഞ്ഞി ടൗണിൽ വെച്ച് സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയ നേതാക്കളുടെയും, സാഹിത്യകാരന്മാരുടെയും സാന്നിദ്ധ്യത്തിൽ നടത്തപ്പെട്ടു. കോഴിക്കോട് ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിന് കവിയും സാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായ സോമനാഥൻ കുട്ടത്തും, ക്ഷേത്ര ഊരായ്മ കുടുബമായ മണ്ണിലിടം തറവാട്ടിലെ ഇളയ തലമുറക്കാരി അഡ്വ. പ്രിയ മണ്ണിലിടവും, ക്ഷേത്ര തിറ അവകാശി ദാമോദരൻ മണ്ണാരക്കണ്ടിയുമൊരുമിച്ച് കൈമാറുകയും പ്രകാശനം നിർവഹിക്കുകയുമുണ്ടായി. ക്ഷേത്രസമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കരത്തൊടി അധ്യക്ഷം വഹിച്ച യോഗത്തിൽ മുൻ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ട് സി.കെ. കാസിം മുഖ്യ പ്രഭാഷണം നടത്തി. മണ്ണിലിടം തറവാട്ടിലെ ഇളം തലമുറക്കാരി അഡ്വ. പ്രിയ മണ്ണിലിടം മുഖ്യാതിഥി യായിരുന്നു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പാതിപ്പറമ്പൻ, ബി.ജെ.പി. നേതാവ് ജോസ് വാലുമണ്ണേൽ, സുന്ദരൻ എ. പ്രണവം, ജിമ്മി പൈമ്പിള്ളി, കേരള കോൺഗ്രസ് (എം) നേതാവ് മാണി വെള്ളായിപ്പിള്ളിൽ, മുൻ പഞ്ചായത്ത് മെമ്പർ സണ്ണി പെരികലംതറപ്പേൽ, കേരള കോൺഗ്രസ് (ജെ) നേതാവ് ജോണി പ്ലാക്കാട്ട്, രമണി ബാലൻ, അഡ്വ. സിബു തോട്ടത്തിൽ, കവി സോമനാഥൻ കുട്ടത്ത്, പെരുമ്പൂള അയ്യപ്പദേവീ ക്ഷേത്രം സെക്രട്ടറി അനിൽകുമാർ മണ്ണ് പുരയിടം, ക്ഷേത്രമേൽശാന്തി സുധീഷ് ശാന്തി, വിജയൻ പൊറ്റമ്മൽ എന്നിവർ സംസാരിച്ചു. ക്ഷേത്രഭാരവാഹികളായ രാജൻ കുന്നത്ത്, ചന്ദ്രൻ വേളങ്കോട്, ചോലയിൽ വേലായുധൻ, ഷാജി കാളങ്ങാടൻ, ഷാജി വട്ടച്ചിറയിൽ, സുന്ദരൻ പള്ളത്ത് ശശി പുളിയുള്ള കണ്ടി, ഷാജി കോരല്ലൂർ, ശശി വാളം തോട്, അച്ചുതൻ ചെമ്പകശേരി, ബാബു ചാമാടത്ത്, ശശി ആഞ്ഞിലിമൂട്ടിൽ, സതീഷ് അക്കരപ്പറമ്പിൽ, ഗംഗാധരൻ ഇല്ലത്ത് പറമ്പിൽ എന്നിവർ നേതൃത്വം നൽകി

സുന്ദരൻ.എ.പ്രണവം

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only