Dec 14, 2024

വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു


കോടഞ്ചേരി:സർവ്വ മേഖലയിലും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നട്ടംതിരിയുന്ന സാധാരണക്കാരെ കൊള്ളയടിച്ചുകൊണ്ട് വൈദ്യുതി നിരക്ക് ഒരു മാനദണ്ഡവും ഇല്ലാതെ വർദ്ധിപ്പിച്ച് കെഎസ്ഇബിയുടെ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്ന കേരള സർക്കാരിന്റെ കിരാതനടപടിയിൽ തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.

കെഎസ്ഇബിയുടെ ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയും ജീവനക്കാരുടെ കൊള്ളയും മറച്ചുവെക്കാൻ  സർക്കാർ അധികാരമേറ്റശേഷം ഒരു മാനദണ്ഡവും ഇല്ലാതെ അഞ്ച് തവണ നിരക്ക് വർധിപ്പിച്ച് ഉദ്യോഗസ്ഥ ഭരണത്തിന് ഒത്താശ നൽകി പൗരാവകാശങ്ങളെ ഹനിക്കുന്നതിന് കൂട്ടുനിൽക്കുന്ന മന്ത്രി രാജിവെക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 സർക്കാരിന്റെ വൈദ്യുതി കൊള്ളക്കെതിരെ 2024 ഡിസംബർ പതിനേഴാം തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കെഎസ്ഇബി കോടഞ്ചേരി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്  ധരണയം നടത്താൻ യോഗം തീരുമാനിച്ചു.

 യോഗം കെപിസിസി നിർവാഹ സമിതി അംഗം പിസി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി അധ്യക്ഷത വഹിച്ചു.
 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബാബു കളത്തൂർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ വിൻസന്റ് വടക്കേമുറിയിൽ, രാജേഷ് ജോസ്, മനോജ് വാഴപ്പറമ്പിൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ആന്റണി നീർവേലി, ടോമി കൊന്നക്കൽ,റോബർട്ട് നെല്ലിക്കതെരുവിൽ, നാസർ പി പി, വിൽസൺ തറപ്പേൽ, ജിജി എലുവാലുങ്കൽ, ഫ്രാൻസിസ് ചാലിൽ, ബിജു എണ്ണാർമണ്ണിൽ,  ഹനീഫ ആച്ചംപറമ്പിൽ, രതീഷ് പ്ലാപ്പറ്റ,ബേബി കോട്ടുപ്പള്ളി, തമ്പി കണ്ടത്തിൽ, ബേബി കളപ്പുര,കുമാരൻ ചെറുകരഎന്നിവർ പ്രസംഗിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only