Dec 17, 2024

കോടഞ്ചേരി എഫ് എച്ച് സിയിൽ കിടത്തി ചികിത്സ ആരംഭിക്കുക


കോടഞ്ചേരി: കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ആരംഭിക്കുക കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നായ കോടഞ്ചേരിയുടെ ഏക ആശ്രയമാണ് ഫാമിലി ഹെൽത്ത് സെന്റർ. കോഴിക്കോട് ജില്ലയിൽ ഏറ്റവും അധികം ആദിവാസി ഊരുകളെല്ലാം പഞ്ചായത്ത് ആണ് കോടഞ്ചേരി. ആദിവാസി ഊരുകളിൽ ഉള്ളവർക്ക് കിടത്തി ചികിത്സയുള്ള ആശുപത്രിയിൽ എത്തണമെങ്കിൽ 25 കിലോമീറ്റർ അകലെ താലൂക്ക് ആശുപത്രിയിൽ എത്തണം. ഇതിനു പരിഹാരമായി കോടഞ്ചേരി ഫാമിലി ഹെൽത്ത് സെന്ററിൽ കിടത്തി ചികിത്സ ഉടൻ ആരംഭിക്കണമെന്ന് ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ സിഐടിയു കോടഞ്ചേരി സെക്ഷൻ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


 സെക്ഷൻ പ്രസിഡന്റ് ജോർജുകുട്ടി വിളക്കുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി ഷാജു സ്വാഗതം പറഞ്ഞു. യൂണിയൻ ഏരിയ സെക്രട്ടറി കെ ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.എം സുഭാഷ്, സുരേഷ്, പി.ജി സാബു എന്നിവർ സംസാരിച്ചു.

 പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജോർജുകുട്ടി വിളക്കുന്നേൽ, വൈസ് പ്രസിഡന്റ് മാർ ഗോപി കെ എസ്, സുനിൽ. സെക്രട്ടറി സന്തോഷ് കെ. റ്റി, ജോയിൻ സെക്രട്ടറിമാർ ലത്തീഫ്, റോക്കച്ചൻ, ട്രഷറർ വിവേക് എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only