Dec 17, 2024

കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധരണയും നടത്തി


കോടഞ്ചേരി:പിണറായി സർക്കാർ അധികാരമേറ്റ ശേഷം കെഎസ്ഇബിയിലെ ധൂർത്തും കൊള്ളയും അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച് ഒരു മാനദണ്ഡവും ഇല്ലാതെ വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ച്, വിലക്കയറ്റവും മൂലം പൊറുതിമുട്ടുന്ന സാധാരണക്കാർക്ക് ഇരുട്ടടി നൽകിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി കെഎസ്ഇബി സെക്ഷൻ ഓഫീസിലേക്ക്  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധരണയും നടത്തി.

 പ്രതിഷേധ മാർച്ച് ധരണയും കെപിസിസി നിർവാഹ സമിതി അംഗം പി.സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്ന കുറുവാ സംഘമായി വൈദ്യുതി വകുപ്പ് മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

 ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ സി ജെ ആന്റണി, ആയിഷ കുട്ടി സുൽത്താൻ, മണ്ഡലം പ്രസിഡണ്ടുമാരായ വിൻസെന്റ് വടക്കേമുറിയിൽ, രാജേഷ് ജോസ്, മനോജ് സെബാസ്റ്റ്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ബോസ് ജേക്കബ്,മില്ലി മോഹൻ, സണ്ണി കാപ്പാട്ടുമല, റോയി കുന്നപ്പള്ളി,ജോസ് പൈക, ടോമി കൊന്നക്കൽ, ഓമനക്കുട്ടൻ,ബിജു താന്നിക്കകുഴി, ആന്റണി നിർവേലി,റോബർട്ട് നെല്ലിക്കതെരുവിൽ, വിൽസൺ തറപ്പേൽ,സജി നിര വത്ത്, ജിജി എലുവാലുങ്കൽ ഹനീഫ അച്ചൻ പറമ്പിൽ, ദേവസ്യ ചെള്ളാമഠം, ബിജുഏറാമണ്ണിൽ, ബേബി കളപ്പുര, സണ്ണി പുലികുന്നേൽ, അന്നക്കുട്ടി ദേവസ്യ, ബേബി കോട്ടപ്പള്ളി, തമ്പി കണ്ടത്തിൽ,ലിസി ചാക്കോ, ഷിബു ചെമ്പനാനി,സാബു അവണ്ണൂർ, വാസുദേവൻ ഞാറ്റു കാലായിൽ. എന്നിവർ പ്രസംഗിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only