റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഇനിയും പൂര്‍ത്തിയാക്കിയില്ലേ... എങ്കില്‍ ഇനിയും വൈകിപ്പിക്കേണ്ട. മസ്റ്ററിങ് ചെയ്യേണ്ട അവസാന തീയതി സംബന്ധിച്ച് അറിയിപ്പ് വന്നില്ലെങ്കിലും വൈകാതെ അവസാന തീയതി പ്രഖ്യാപിക്കും.
*മസ്റ്ററിങ് ചെയ്യേണ്ടത് എന്തിന്?*
റേഷന്‍ കടകളിലെ ഈപോസ് യന്ത്രത്തില്‍ വിരല്‍ പതിച്ചിച്ച് ബയോമെട്രിക് വിവരങ്ങള്‍ ഉറപ്പാക്കുന്നതാണ് ഇകെവൈസി റേഷന്‍ മസ്റ്ററിങ്. റേഷന്‍ വിഹിതം കൈപ്പറ്റുന്നവര്‍ ജീവിച്ചിരിപ്പുണ്ടന്നും അംഗങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് അര്‍ഹതയുണ്ടേ് എന്ന് ഉപപ്പിക്കുന്നതിനും വേണ്ടിയാണ് മസ്റ്ററിങ്. നീല,വെള്ള റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ റേഷന്‍കാര്‍ഡ് മസ്റ്ററിങില്‍ പങ്കെടുക്കേണ്ടതില്ല.മഞ്ഞ,പിങ്ക് റേഷന്‍കാര്‍ഡുകളാണ് മസ്റ്ററിങ് ചെയ്യേണ്ടത്.
റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളും വിരലടയാളം പതിപ്പിച്ചിരിക്കണം. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മസ്റ്ററിങ് ചെയ്യേണ്ട, അവരുടെ റേഷന്‍ വിഹിതം മുടങ്ങില്ല. അതേസമയം 5 വയസ് കഴിഞ്ഞ കുട്ടികള്‍ക്ക് മസ്റ്ററിങ് നിര്‍ബന്ധമാണ്. അവരുടെ ആധാര്‍ അപ്‌ഡേറ്റ് ചെയ്തില്ല എങ്കില്‍, മസ്റ്ററിങ് പരാജയപ്പെടും. അതുകൊണ്ട് ആധാര്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക.
വിദേശത്ത് ജോലിചെയ്യുന്നവരോ നാട്ടിലില്ലാത്തവരോ ആയ എല്ലാവരും മസ്റ്ററിങ് ചെയ്യണം. അനി അതിന് കഴിയാത്ത സാഹചര്യമാണെങ്കില്‍ റേഷന്‍ കാര്‍ഡില്‍ അവരുടെ പേരിന് നേരെ nrk എന്ന് രേഖപ്പെടുത്തണം. തുടര്‍ന്ന് അവരുടെ റേഷന്‍ താല്‍ക്കാലികമായി നിര്‍ത്തും. പിന്നീട് നാട്ടില്‍ വന്ന് സെറ്റിലാകുമ്പോള്‍ nrk ഒഴിവാക്കി റേഷന്‍ വിഹിതം വാങ്ങാം.
*മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി പരിശോധിക്കാം.*
മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി പരിശോധിക്കാം. ഇതിനായി epos.kerala.gov.in/SRC_Trans_Int.jsp വെബ്‌സൈറ്റില്‍ കയറി റേഷന്‍ കാര്‍ഡ് നമ്പര്‍ അടിച്ചു കൊടുക്കുക. തുടര്‍ന്ന് സബ്മിറ്റ് ചെയ്താല്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ പേര് വിവരം ലഭിക്കും. ഓരോ അംഗത്തിന്റെയും പേരിന് നേരെ വലതു ഭാഗത്ത് അവസാനമായി EKyc സ്റ്റേറ്റസ് കാണാം. അതില്‍ Done എന്നാണ് കാണുന്നത് എങ്കില്‍ അവര്‍ മസ്റ്ററിങ് നടത്തിയിട്ടുണ്ട് എന്നര്‍ഥം.
എന്നാല്‍ Not Done എന്നാണെങ്കില്‍ ഇല്ല എന്നര്‍ഥം. അവരാണ് റേഷന്‍ കടകളില്‍ പോയി മസ്റ്ററിങ് നടത്തേണ്ടത്. ഇന്ത്യയില്‍ എവിടെ വച്ചും മസ്റ്ററിങ് ചെയ്യാം. ഒരു കുടുംബത്തിലെ എല്ലാവരും ഒരേ സമയമെത്തി മസ്റ്ററിങ് നടത്തേണ്ടതില്ല. മസ്റ്ററിങ്ങിന് വരുമ്പോള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടുവരണം.
Post a Comment