മുക്കം: ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ.ബി ആർ അംബേദ്ക്കറെ അവഹേളിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ നടപടിക്കെതിരെ കെ എസ് കെ ടി യു തിരുവമ്പാടി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി കെ. ശിവദാസൻ ഏരിയാ പ്രസിഡന്റ് കെ ടി.ശ്രീധരൻ,ജില്ലാ കമ്മിറ്റിയംഗം കെ കെ ദിവാകരൻ, തുടങ്ങിയവർ സംസാരിച്ചു, ശിവശങ്കരൻ, കെ പി കുഞ്ഞൻ, ശിവദാസൻ തിരുവമ്പാടി, ഹബീബ് കെ.എം തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment