വന്യജീവി അക്രമണങ്ങളിലും, ഇഎസ് എ യിലും പരിഭ്രാന്തിയിലായ മലയോര കർഷകരോടുള്ള വെല്ലുവിളിയാണ് വന നിയമ ഭേദഗതി ബില്ലെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ ബിജു കണ്ണന്തറ അഭിപ്രായപ്പെട്ടു.
കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ വന നിയമ ഭേദഗതി ബിൽ കത്തിച്ച് കൊടുവള്ളിയിൽ നടത്തിയ *പ്രതിഷേധ കനൽ* പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനവകുപ്പിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകുന്നത് ഫോറസ്റ്റ് ഗുണ്ടാ രാജിന് കാരണമാകും. മൃഗത്തിന്റെ പരിഗണന പോലും മനുഷ്യന് സംസ്ഥാന സർക്കാര് നൽകുന്നില്ല.
വന്യമൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്താനുള്ള സംവിധാനങ്ങൾ ഒരുക്കുകയും, കാട്ടിൽ നിന്ന് നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങൾക്ക് യാതൊരു നിയമപരിരക്ഷയും നൽകാതെ അവയെ വെടിവെച്ചു കൊല്ലാൻ ആവശ്യമായ നിയമനിർമ്മാണം നടതാനുള്ള നടപടിയുമാണ് അടിയന്തരമായി ചെയ്യേണ്ടത്.
വനത്തിനുള്ളിൽ മാത്രം അധികാരം ഉണ്ടായിരുന്ന വനവും ഉദ്യോഗസ്ഥർക്ക് നാട്ടിൽ സകലരുടെയും മേൽ കുതിര കയറാനുള്ള ലൈസൻസ് ആണ് ഈ നിയമ ഭേദഗതി.
ജനവിരുദ്ധമായ നിയമങ്ങൾ അടിച്ചേൽപ്പിച്ച് മലയോര ജനതയെ ദ്രോഹിക്കാനാണ് സർക്കാരിന്റെ ഭാവമെങ്കിൽ ശക്തമായ പ്രതിഷേധ സമരത്തിന് കർഷക കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡണ്ട് ശെരീഫ് വെളിമണ്ണ അധ്യക്ഷം വഹിച്ചു. അബ്ദുറഹ്മാൻ മലയിൽ, കമറുദ്ദീൻ അടിവാരം,പികെസി മുഹമ്മദ്,സുബ്രഹ്മണ്യൻ കൂടത്തായി,എ കെ അഹമ്മദ് കുട്ടി, മോഹൻദാസ്, അബ്ദുറഹിമാൻ യു കെ, അഹമ്മദ് കുട്ടി കോളിക്കൽ, ഇസ്മായിൽ എ, ഗിരീഷ് തച്ചംപൊയിൽ,മനോജ് ചെമ്പ്ര, ജോഷി തൈപ്പറമ്പിൽ,പീയൂസ് മൈക്കിൾ, ഷാഫി ആരാമ്പ്രം എന്നിവർ സംസാരിച്ചു. സണ്ണി കുഴമ്പാല സ്വാഗതവും രാജലക്ഷ്മണൻ നന്ദിയും പറഞ്ഞു
അമീർ ആവിലോറ, ജനാർദ്ദനൻ യു, അബ്ദുറഹിമാൻ കെ റ്റി, ബാബു നരിക്കുനി, ശശി പുളിക്കൽ,പ്രകാശൻ എം കെ എന്നിവർ പ്രകടനത്തിനും പൊതുയോഗത്തിനും നേതൃത്വം നൽകി
Post a Comment