Dec 12, 2024

ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു


നെല്ലിപ്പൊയിൽ:
മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കോടഞ്ചേരി പഞ്ചായത്തിലെ അങ്ങാടികൾ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരണം നടത്തി നാടിന് സമർപ്പിക്കുന്നതിന്റെ മുന്നോടിയായി ജനകീയ ക്യാമ്പയിൻ നെല്ലിപ്പൊയിലിൽ സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി നെല്ലിപ്പൊയിൽ യൂണിറ്റ്, ഒയിസ്കാ ഇൻറർനാഷണൽ നെല്ലിപ്പൊയിൽ ചാപ്ററർ, ബിൽഡിങ്ങ് ഓണേഴ്സ് അസോസിയേഷൻ, ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ എന്നിവരുടെ സഹകരണത്തോടെ നെല്ലിപ്പൊയിൽ ജൂബിലി ഹാളിൽ ചേർന്ന പൊതുയോഗം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.  

ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടയാത്ത് അദ്ധ്യഷത വഹിച്ചു. ഹരിത കേരള മിഷൻകോർഡിനേറ്റർ റ്റി. എ അഷ്റഫ് പദ്ധതിയുടെ നടപടിക്രമങ്ങൾ വിശദീകരിച്ചു.
വാർഡ് മെമ്പർമാരായ സൂസൻ വർഗീസ്,
 റോസമ്മ കയത്തുങ്കൽ,
വ്യാപാരി വ്യസായി ഏകോപന സമിതി പ്രസിഡന്റ് തോമസ് മൂലെപറമ്പിൽ, ഒയിസ്കാ ഇൻറർനാഷണൽ പ്രസിഡണ്ട് വിൽസൺ തറപ്പേൽ, കോടഞ്ചേരിപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷാലു പ്രസാദ് എന്നിവർ പ്രസംഗിച്ചു.


ഫോട്ടോ : നെല്ലിപ്പൊയിലിൽ സംഘടിപ്പിച്ച ജനകീയ ക്യാമ്പയിൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്യുന്നു .


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only