Dec 26, 2024

എം ടി വാസുദേവൻ നായർക്ക് കേരളകലാലീഗിൻ്റെ ആദരാഞ്ജലികൾ:


കോഴിക്കോട് :

പതിറ്റാണ്ടുകളായി മലയാള 
സാഹിത്യ ലോകത്തെ സുകൃതമായി 
പരിലസിച്ച ആ അതുല്യ പ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. മാധുര്യമൂറുന്ന ഭാഷയിൽ തലമുറകളെ മലയാളത്തോട് അങ്ങേയറ്റം 
ഹൃദ്യമായി വിളക്കിച്ചേർത്ത എം.ടി. വാസുദേവൻ നായർ ' അദ്ദേഹത്തിന്റെ അന്ത്യം മലയാള സാഹിത്യത്തിന് മാത്രമല്ല ... ലോക സാഹിത്യ രംഗത്ത് തന്നെ നികത്താൻ ആവാത്ത നഷ്ടമാണ്. 
കേരള കലാലീഗ് " പ്രസ്ഥാനം അദ്ദേഹത്തിൻറെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും മലയാള സാഹിത്യത്തിൻ്റെനികത്താനാവാത്ത ഈ നഷ്ടത്തിൽ കണ്ണീരിൽ കുതിർന്ന ഓർമ്മകളോടെ പങ്കുചേരുകയും ചെയ്യുന്നു. അനുശോചന യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ടി.എം. സി. അബൂബക്കർ  ചെയർമാൻ തൽഹത്ത് കുന്ദമംഗലം, ജനറൽ സെകട്ടറി മജീദ് അമ്പലക്കണ്ടി, പി.സി ഖാദർ ഹാജി, കെ.കെ. കോയ കോവൂർ, ടി.കെ. അബ്ദുള്ളക്കോയ, സുബൈർ നെല്ലൂളി , മുനീറത്ത് ടീച്ചർ, മുജീബ് റഹ് മാൻ ഇടക്കണ്ടി 'അബ്ദുള്ളക്കുട്ടി ചെറൂപ്പ,                     കെ.ടി റസാഖ് ' കാസിം പള്ളിത്താഴം ,തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only