Jan 5, 2025

കാരശ്ശേരിയിൽ ആവേശം വിതറി ഭിന്നശേഷി കലോൽസവം സർഗ്ഗ വസന്തം 2025


മുക്കം:
കാരശ്ശേരി:കാരശ്ശേരി ഗ്രാമ
പഞ്ചായത്ത്‌ ഭരണസമിതി 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി
സംഘടിപ്പിച്ച ഭിന്നശേഷി കലോൽസവംസർഗ്ഗ വസന്തം 2025 വേറിട്ടതായി.പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്ത ഏകദിന കലോൽസവം ഹൃദയസ്പർശിയായിരുന്നു.വ്യക്തിഗത ഇനങ്ങളും ഗ്രൂപ്പ്‌ പരിപാടികളുമായി സർഗ്ഗവസന്തം വിരിഞ്ഞ ഒരു പകൽ അവർ നിറഞ്ഞാടി.
ആടിയും പാടിയും മണവാളനായും മണവാട്ടിയായും വിദ്യാർത്ഥികളും മുതിർന്നവരും അരങ്ങ്‌ തകർത്തപ്പോൾ കാണികൾക്കത്‌ പുതിയ അനുഭവമായി മാറി .ജനപ്രതിനിധികളും രക്ഷിതാക്കളും നാട്ടുകാരുമുൾപ്പടെ നൂറുകണക്കിനാളുകൾ തിങ്ങി നിറഞ്ഞ ശ്രോതാക്കളിൽ പുതുമയും ആവേശവും വിതറുന്നതായിരുന്നു ഭിന്നശേഷി കലോൽസവം.ഒപ്പനയും ഡാൻസും ആംഗ്യപ്പാട്ടുകളുമുൾപ്പടെയുള്ള കലാപരിപാടികളൊക്കെയും നിറഞ്ഞ കയ്യടികളോടെയാണ്‌ സദസ്സ്‌ വരവേറ്റത്‌. 
കുമാരനല്ലൂർ ജി എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ
2023 ഭിന്നശേഷി സംസ്ഥാന അവാർഡ് ജേതാവും ആകാശവും കടന്ന് എന്ന സിനിമയിലെ മുഖ്യ അഭിനേതാവുമായ അമൽ ഇക്ക്ബാൽ ഉദ്ഘടനം ചെയ്തു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ അധ്യക്ഷത വഹിച്ചു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻ മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ, കെ പി ഷാജി,റുക്കിയറഹീം, കെ കൃഷ്ണദാസ് , ഐ സി ഡി എസ് സുപ്രൈസര്‍, എ സ് സുസ്മിത,ബി ആർ സി ടീച്ചർമാരായ സി കെ അഷ്‌റ, പി ലിജു, ജിയ സെബാസ്റ്റ്യൻ, ഒ ഫിദ, അംഗനവാടി ടീച്ചർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only