കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ 'രാഗ തുഷാരം 2025' എന്ന പേരിൽ സ്കൂൾ വാർഷികാഘോഷ പരിപാടി വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.മലയോര കുടിയേറ്റ കർഷകൻ്റെ കഷ്ടപ്പാടിൻ്റെ കഥ പറയുന്ന നാടകാവിഷ്കാരവും,വിവിധ കലാപരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ട് നടത്തിയ വർണ്ണാഭമായ സർഗോത്സവം സദസ്സിൻ്റെ നിറവു കൊണ്ടും ശ്രദ്ധേയമായി.
സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് സ്വാഗതമാശംസിച്ച ചടങ്ങിൽ സ്കൂൾ മാജേർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ അദ്ധ്യക്ഷത വഹിച്ചു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് ചെമ്പകശ്ശേരി 'രാഗ തുഷാരം 2025' വാർഷികാഘോഷ പരിപാടി വിളക്ക് തെളിയിച്ചു കൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.താമരശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജർ ഫാ.ജോസഫ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി,സർവ്വീസിൽ നിന്ന് വിരമിക്കുന്ന സുബി അബ്രഹാം ടീച്ചർക്ക് സ്നേഹോപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.കൂടാതെ അക്കാദമിക - അക്കാദമികേതര മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച വിദ്യാർത്ഥികൾക്ക് മെമൻ്റൊ വിതരണം നടത്തി അനുമോദിച്ചു.
വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ,എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ പോൾ,പി.ടി.എ പ്രസിഡൻ്റ് റോക്കച്ചൻ പുതിയേടത്ത്,സ്റ്റാഫ് സെക്രട്ടറി അനൂപ് ജോസ്,വിദ്ധ്യാർത്ഥി പ്രതിനിധികളായ ഇമ്മാനുവൽ ജോൺ,സോന മരിയ ഷാജു എന്നിവർ പരിപാടിയിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.സ്തുത്യർഹ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ധ്യാപിക സുബി അബ്രഹാം മറുപടി പ്രസംഗം നടത്തി.ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് ചടങ്ങിന് ഔദ്യോഗികമായി നന്ദിയർപ്പിച്ചു.സ്കൂളിലെ അദ്ധ്യാപക - അനദ്ധ്യാപകർ,സ്വാഗതസംഗം പ്രവർത്തകർ എന്നിവർ ചേർന്ന് സ്കൂൾ വാർഷികാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Post a Comment