Jan 28, 2025

യുഡിഎഫ് അധികാരത്തിൽ വന്നാൽ മലയോര കർഷകരെ സംരക്ഷിക്കും വി.ഡി സതീശൻ


കോടഞ്ചേരി:വന്യ മൃഗ ആക്രമണത്തിൽ നിന്നും കാർഷിക തകർച്ചയിൽ നിന്നുംമലയോര ജനതയെയും കർഷകരെയും  സംരക്ഷിക്കുക  മലയോരമേഖലയെ പൂർണ്ണമായും ഇ.എസ് എ യിൽ ഒഴിവാക്കി ബഫർ സോൺ സീറോ പോയിന്റ് ആക്കി  സംസ്ഥാന സർക്കാർ ഒളിച്ചുകളി അവസാനിപ്പിച്ച് ഇ. എസ്.എ അന്തിമ വിജ്ഞാപനത്തിന്റെ കരട് ഉടൻ പ്രസിദ്ധീകരിച്ച് മലയോര ജനതയുടെ ആശങ്ക അകറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ  നയിക്കുന്ന മലയോര സമര യാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.

 യു.ഡി.എഫ് അധികാരത്തിൽ വന്നാൽ  വനനിയമത്തിൽ കാലാനുസൃതമായ മാറ്റം വരുത്തി വനവും കൃഷിഭൂമിയും വേർതിരിക്കുന്നതിന് വേണ്ട വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും തമിഴ്നാട് മാതൃകയിൽ സീറോ ബഫർസോണാക്കി ജനവാസ മേഖലയെ പൂർണ്ണമായും ഇ.എസ്. എയിൽ നിന്നും ഒഴിവാക്കി മലയോര കർഷകരെ സംരക്ഷിക്കും എന്നും നാട്ടിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും  സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു.

 30 ദശലക്ഷത്തോളം വരുന്ന മലയോര കർഷകരെ  സർക്കാർ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രിയും വനം മന്ത്രിയും  സാധാരണക്കാരെ വന്യമൃഗങ്ങൾ  മൃഗീയമായി  കൊലപ്പെടുത്തുമ്പോൾ  കേരള സർക്കാർ നിസ്സംഗത പാലിക്കുകയാണെന്നും വന്യമൃഗ ആക്രമണത്താൽ  ഒരാളും  കൊല്ലപ്പെടാൻ യുഡിഎഫ് അനുവദിക്കില്ല എന്നും  അദ്ദേഹം വ്യക്തമാക്കി.

 യു.ഡി.എഫ് ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് കൺവീനർ എം എം ഹസ്സൻ, മോൻസ് ജോസഫ് എം.എൽ.എ, റ്റി. സിദ്ധിക്ക്  എം.എൽ.എ, സി.പി ജോൺ, എം എ റസാക്ക്, ഡി.സി.സി പ്രസിഡണ്ട് കെ. പ്രവീൺകുമാർ, എൻ സുബ്രഹ്മണ്യൻ, അഡ്വക്കേറ്റ് കെ ജയന്ത്, പി എം നിയാസ്, അഹമ്മദ് പുന്നക്കൽ, മജുഷ് മാത്യൂസ്,നിജേഷ് അരവിന്ദ്, പി എം ജോർജ്, ദിനേശ് പെരുമണ്ണ, പിസി ഹബീബ് തമ്പി, ജോബി ഇലന്തൂർ, വിൻസന്റ് വടക്കേമുറിയിൽ, കെ.എം പൗലോസ്, അലക്സ് തോമസ് ചെമ്പകശ്ശേരി, ജയ്സൺ മേനാക്കുഴി, അബൂബക്കർ മൗലവി, ജോസ് പൈക, റ്റി.പി അഷറഫ്, സി.ജെ  ടെന്നിസൺ,ജയരാജൻ മൂടാടി, ഷിനോയി അടയ്ക്കാപറ, ബിജു കണ്ണന്തറ, സാബു അവണ്ണൂർ, ബിജു ഓത്തിക്കൽ, ഫ്രാൻസിസ് ചാലിൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ജമീല അസീസ്, റെജി തമ്പി, ജോണി പ്ലാക്കാട്ട്,ബേബി കളപ്പുര എന്നിവർ പ്രസംഗിച്ചു..



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only