ചെറുവളപ്പ് ഐ എച്ച് ഡി പി കോളനിയിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കുക,
എസ് സി എസ് ടി വിഭാഗത്തിൽ ഉന്നത വിജയം നേടിയവർക്ക് നൈപുണ്യ വികസനം ഉറപ്പുവരുത്തുക
മാലിന്യ സംസ്കരണങ്ങൾ പ്രവർത്തനക്ഷമമാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്, കെ എസ് കെ ടി യു തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി, തുടർന്നു നടത്തിയ ധർണ്ണ, ഏരിയ സെക്രട്ടറി കെ ശിവദാസൻ ഉദ്ഘാടനം ചെയ്തു, ജില്ലാ കമ്മിറ്റി അംഗങ്ങളായ, കെ ടി ശ്രീധരൻ, കെ കെ ദിവാകരൻ, മേഖലാ സെക്രട്ടറിമാരായ, ശിവദാസൻ തിരുവമ്പാടി, ശശി ചൂരപ്ര, ബഷീർ പുല്ലൂരാംപാറ, ശശി പി ജെ, മുസ്തഫ തുടങ്ങിയവർ സംസാരിച്ചു റിയ റോബിൻ, ഡിയ നിഖിൽ, സൂര്യ തുടങ്ങിയവർ നേതൃത്വം നൽകി
Post a Comment