കോടഞ്ചേരി: വേളംകോട് പള്ളിയുടെ താഴെ വയലിൽ കൃഷി ചെയ്തിരുന്ന വാഴത്തോട്ടത്തിൽ നിന്ന് വാഴക്കുല അടിച്ചു മാറ്റുന്നതിനാണ് മോഷ്ടാക്കളെത്തിയത്.വാഴക്കുല വെട്ടിയെടുത്ത് കടത്താൻ ശ്രമിക്കുന്നതിനിടയിൽ ശബ്ദം കേട്ട് പരിസരവാസികൾ തോട്ടത്തിലേക്ക് എത്തി. നാട്ടുകാർ അറിഞ്ഞെന്നു മനസ്സിലാക്കിയ മോഷ്ടാക്കൾ സ്ഥലത്തുനിന്നും കടന്നു കളഞ്ഞു.
ഓടുന്നതിനിടയിൽ വെട്ടിവെച്ച കുലയും, മൊബൈൽ ഫോണും, വന്ന വാഹനവും ഉപേക്ഷിച്ചാണ് മോഷ്ടാക്കൾ കടന്നു കളഞ്ഞത്. വിവരം അറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഈ പ്രദേശത്ത് സ്ഥിരമായി മോഷണം നടക്കുന്നതായി നാട്ടുകാർ പരാതി പറയുന്നു. പ്രദേശത്തെ അനവധി ആളുകളുടെ വാഴക്കുലയും, അടക്കയും കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിരുന്നതായും പ്രദേശവാസികൾ പറയുന്നു.
Post a Comment