Jan 30, 2025

മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ കേരള സർക്കാറും വനംവകുപ്പും പരാജയപ്പെട്ടു കർഷക കോൺഗ്രസ്


താമരശ്ശേരി:വന്യമൃഗ ആക്രമണത്തിൽ നിന്നും,  കർഷകന്റെ വിള നശീകരണത്തിൽ നിന്നും, ജനങ്ങൾക്ക് സംരക്ഷണം നൽകു ന്നതിൽ കേരള സർക്കാറും വനംവകുപ്പും പൂർണ്ണമായും പരാജയപ്പെട്ടതായി  കർഷക കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ പി.സി ഹബീബ് തമ്പി പ്രസ്താവിച്ചു.
 
വനംവകുപ്പ് മന്ത്രി ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക കോൺഗ്രസ്  കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച  മന്ത്രിയുടെ കോലം കത്തിച്ചുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും കൂട്ടിച്ചേർത്ത് വന വിസ്തൃതി വർധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാൻ ആകില്ലെന്നും, ബഫർസോൺ, ഇ എസ്.എ വിഷയങ്ങളിൽ സർക്കാർ  കൂടുതൽ ജാഗ്രത കാണിക്കണമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.  വനത്തിന് പുറത്തുവരുന്ന വന്യമൃഗങ്ങളെ യാതൊരു നിയമപരിരക്ഷയും നൽകാതെ വെടിവെച്ചു കൊല്ലണമെന്നും യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കർഷ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ: ബിജു കണ്ണന്തറ അഭിപ്രായപ്പെട്ടു. കർഷക കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി. ഗിരീഷ് കുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നസീമുദ്ദീൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് നവാസ് മാസ്റ്റർ, മഹിളാ കോൺഗ്രസ് നേതാക്കളായ കെ സരസ്വതി,ചിന്നമ്മ ജോർജ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ജ്യോതി ജി നായർ, കാവ്യ, ബ്ലോക്ക് സെക്രട്ടറി കെ കെ എം.ഹനീഫ, വി.കെ എ.കബീർ, അൻഷാദ് മലയിൽ, അനീഷ് ആർ എം, ഇസ്മായിൽ. എ , നൗഫൽ പറക്കുന്ന്‌ ബാബു കാട്ടുമുണ്ട, രാജലക്ഷ്മണൻ, മോഹൻദാസ്, അമീർ ആവിലോറ, എന്നിവർ സംസാരിച്ചു. ബാബു ടി പി, യുകെ മുഹമ്മദ്, ജലീഷ് കട്ടിപ്പാറ, പീയൂസ് കല്ലിടുക്കിൽ, വേലായുധൻ, മനോജ് ചെമ്പ്ര എന്നിവർ നേതൃത്വം നൽകി. കർഷക കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം   കെ കെ ആലിമാസ്റ്റർ സ്വാഗതവും, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഷാഫി ആരാമ്പ്രം നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only