മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ നഗർ മണി (35) ആണ് മരിച്ചത്.
ഇന്നലെ (ശനി) രാത്രി ഏഴുമണിയോടെ കരുളായി വനമേഖലയിൽ വെച്ചാണ് യുവാവിനെ കാട്ടാന ആക്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് (ഞായർ) പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ചോല നായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മണി. ഉൾവനത്തിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് ഇദ്ദേഹത്തിന്റെ താമസസ്ഥലമായ പൂച്ചപ്പാറ നഗറിൽ എത്താനാകുക.
ആക്രമണം ഉണ്ടായത് അറിഞ്ഞ് വനംവകുപ്പ് ജീവനക്കാർ ഉൾവനത്തിലെത്തിയാണ് മണിയെ ആശുപത്രിയിലെത്തിച്ചത്.
Post a Comment