മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കക്കാട് വാർഡിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തികരിച്ച കരിമ്പനക്കണ്ടി വല്ലരിക്കോട് റോഡ് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉൽഘാടനം നിർവഹിച്ചു, ചടങ്ങിൽ വാർഡ് മെമ്പർ ആമിന എടത്തിൽ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൗദ ടീച്ചർ, റുക്കിയ റഹീം, സമാൻ ചാലൂളി, അബ്ദുറഹിമാൻ മാസ്റ്റർ പാറമ്മൽ, അഷ്‌റഫ് കെസി,അബ്ദുറഹിമാൻ മാസ്റ്റർ കുന്നത്ത്, ശുക്കൂർ മുട്ടാത്ത്, കെ.സി ഇഖ്ബാൽ, അംജദ് മാളിയേക്കൽ, ഫസലു റഹ്മാൻ കെസി, മഞ്ചറ അഹമ്മദ് കുട്ടി മാസ്റ്റർ, തോട്ടത്തിൽ അഹമ്മദ് മാസ്റ്റർ റംലത്ത് കെ.ടി.ഫാത്തിമ സി കെ തുടങ്ങിയവർ സംസാരിച്ചു
Post a Comment