Feb 1, 2025


മുക്കം:
 കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തും പോയിലിൽ പ്രവർത്തിക്കുന്ന എക്കോ പ്രഷർ മാനേജ്മെന്റ്, എല്ലാ നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി പ്രദേശത്തെ ജനങ്ങളെ ആകെ വെല്ലുവിളിച്ചു കൊണ്ട്, ധികാരപരമായ സമീപനം സ്വീകരിക്കുന്നത്തിനെതിരെ പ്രദേശവാസികൾ സർവ്വകക്ഷി നേതൃത്വത്തിൽ മാർച്ച് നടത്തി, തോട്ട ഭൂമിയിൽ പ്രവർത്തിക്കുന്ന പ്രസ്തുത ക്രഷറിലേക്ക്, കരിങ്കൽ കൊണ്ടുവരുന്നത്,
ഗ്രാമപഞ്ചായത്തിന്റെ റോഡ് ഉപയോഗിച്ചാണ്, 200 അടിയിൽ അധികം ഭാരമുള്ള വാഹനങ്ങൾ പഞ്ചായത്ത് റോഡിൽ കൂടി പോകരുത് ഇന്ന് പഞ്ചായത്ത് ഭരണസമിതി തീരുമാനം നിലനിൽക്കുകയാണ് ക്രഷർ മാനേജ്മെന്റ് പ്രസ്തുത റോഡിൽ കൂടി ടൺ കണക്കിന് കരിങ്കല്ല് കൊണ്ടുപോകുന്നത്, വിൽക്കാൻ പാടില്ലാത്ത ആദിവാസി ഭൂമി ഉൾപ്പെടെ, വിലയ്ക്ക് വാങ്ങിയും, രാത്രികാലങ്ങളിൽ ഉൾപ്പെടെ ക്രഷർ പ്രവർത്തിപ്പിച്ചു ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്നത് എതിരെകൂടിയായിരുന്നു സമരം, നിയമം പൂർണ്ണമായും പാലിച്ചുകൊണ്ട്, പ്രാദേശിക ഡ്രൈവർമാർക്ക് മുൻഗണന നൽകിക്കൊണ്ട്, മാന്യമായ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നതെന്ന്  സമരക്കാർ ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു, മാർച്ച് ധർണയും സിപിഐഎം കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറികെ ശിവദാസൻ ഉദ്ഘാടനം ചെയ്തു,വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച്, സമാന്‍ ചാലോളി, സജി തോമസ്, കെ കെ നൗഷാദ്, മുജീബ് കർണാടൻ, ശ്രീകുമാർ പാറത്തോട്, തുടങ്ങിയവർ സംസാരിച്ചു, മൻസൂർ പറമ്പൻ അധ്യക്ഷനായി, റഫീക്ക് സ്വാഗതവും, നജീബ് നന്ദിയും പറഞ്ഞു, സ്ത്രീകൾ ഉൾപ്പെടെ 100 കണക്കിനാളുകൾ, പ്രകടനമായാണ്  ക്രഷറിലേക്ക്എത്തിയത്, മുക്കം si ശ്രീജിത്തിന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞതിനെ തുടർന്ന്, ധർണ നടത്തുകയായിരുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only