Jan 16, 2025

പാലിയേറ്റീവ് ദിനാചരണം


കോടഞ്ചേരി ഗ്രാമപഞ്ചായത്തും കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി പാലിയേറ്റീവ് ദിനാചരണം നടത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ജമീല അസീസ് അധ്യക്ഷത വഹിച്ചു നാട്യശ്രീ മനുദേവ് ശിവാലയം മുഖ്യ അതിഥി ആയിരുന്നു. പ്രസ്തുത പരിപാടിയിൽ കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ഹസീന കെ സ്വാഗതം പറഞ്ഞു. മർക്കസ് നോളജ് സിറ്റി എൻഎസ്എസ് യൂണിറ്റിന്റെ വക കിടപ്പ് രോഗികൾക്ക് ഉപകാര സമർപ്പണവും നടത്തി. കിടപ്പുരോഗികളെ പരിചരിക്കുന്നവരെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

ബ്ലോക്ക് മെമ്പർ ശ്രീ റോയ് കുന്നപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലയിൽ, ലിസി ചാക്കോ,, ബിന്ദു ജോർജ്, ചിന്നമ്മ വായിക്കാട്ട് വനജാവിജയൻ, ശ്രീ ചാൾസ്, ചിന്നാ അശോകൻ, റിയാനസ് സുബൈർ, റോസ്ലി, സൂസൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായി ശ്രീ സാബു പള്ളി താഴെ, വിൻസന്റ് വടക്കേമുറി, അബൂബക്കർ മൗലവി സണ്ണി തൈപ്പറമ്പിൽ, കെഎം പൗലോസ്, മർക്കസ് നോളജ് സിറ്റി പ്രതിനിധികളായ ഡോക്ടർ സാജിദ്, ഇബ്നു, സഹൽ കോടഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ മാരായ ബിജു ബാലശ്ശേരി, ഷനില ഫ്രാൻസിസ് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് നടത്തിയ റാലിയിൽ കോടഞ്ചേരി സെന്റ് ജോസഫ് ഹൈസ്കൂൾ, ഹെഡ് മാസ്റ്റർ ബിനു സ്കൗട്ട് ആൻഡ് ഗൈഡ് എൻഎസ്‌എസ്,എൻ സി സി,, റെഡ് ക്രോസ്, മർക്കസ് നോളജ് സിറ്റി ലോ കോളേജ് വിദ്യാർത്ഥികളും, കപ്പൂച്ചിയൻ വൈദിക വിദ്യാർത്ഥികൾ, ആശാപ്രവർത്തകർ ആരോഗ്യപ്രവർത്തകർ, എന്നിവർ പങ്കെടുത്തു, സെൻറ് ജോസഫ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ വിജോയ് തോമസ് പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു കലാപരിപാടികൾക്കും റാലികൾക്കും കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോബി ജോസഫ്, അബ്ദുൽ ഗഫൂർ സിജോയ് എംസി, ശ്രീകല സി എസ്, ദിൽജിന, മുബീന, ജെ പി എച്ച് മാരായ ഷീന, സുനി പി ദേവസ്യ, ലിജി വർഗീസ്, മെജോ ജോൺ, അനിത കെ പി, ലിഷ, സിജികുമാരി, ലിസമ്മ, പാലിയേറ്റീവ് നേഴ്സുമാരായ ശ്രീ ബിൻസി സിനി ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി,

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only