Jan 17, 2025

പൂവാറൻ തോട് സെന്റ് മേരിസ് ദേവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിച്ചു.


കൂടരഞ്ഞി : കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽപ്പെട്ട മലമടക്കുകളിൽ കോടമഞ്ഞണിഞ്ഞ് ഒറ്റപ്പെട്ട കിടക്കുന്ന അതിമനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് പൂവാറൻതോട്. പൂവാറൻ തോട് സെന്റ് മേരിസ് ഇടവക നിർമ്മിച്ച ലളിത മനോഹരമായ ദൈവാലയത്തിന്റെ കൂദാശ കർമ്മം ജനുവരി 16 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കാർമികത്വത്തിൽ നിർവഹിക്കപ്പെടുകയുണ്ടായി. 

ഉച്ചയ്ക്ക് രണ്ടരയോടുകൂടി ആരംഭിച്ച കൂദാശ കർമ്മത്തിൽ താമരശ്ശേരി രൂപതയുടെ വികാരി ജനറൽ മോൻസി ജോൺ എബ്രഹാം വയലിൽ, കുര്യാക്കോസ് മുഖാലയിൽ എന്നിവർ സഹകർമ്മികൾ ആയിരുന്നു. കൂദാശ കർമ്മത്തിന് വിശുദ്ധ കുർബാനയ്ക്കും ശേഷം പൊതുസമ്മേളനം നടന്നു. 

പൊതുസമ്മേളനത്തിൽ വച്ച് നിർമ്മാണത്തിന് നേതൃത്വം നൽകിയ വേളാങ്കണ്ണി മാതാ കൺസ്ട്രക്ഷൻ ഫ്രാൻസിസ് മേസ്തിരിയെയും മോഡേൺ ആൻഡ് ഇങ്ക് ആർക്കിടെക് ഷൈജു ആന്റണിയെയും ആദരിച്ചു. 

കൂടാതെ കൈക്കാരന്മാരായിട്ടുണ്ടായിരുന്ന ജെയിംസ് മംഗലത്ത്, ജോസ് ഉഴുന്നാലിൽ, ബിജു മൈലാടിയിൽ, ഷാജു ഇടശ്ശേരി, തങ്കച്ചൻ ഇടശ്ശേരി, ജയ്സൺ കാരക്കട, ഡെരീഷ് മാവേലിക്കുന്നേൽ ചാക്കോ കാരക്കുടി എന്നിവരെയും ആദരിച്ചു.  

കൂടരഞ്ഞി പൂവാറൻ തോട് പ്രദേശത്തെ രാഷ്ട്രീയ സാമൂഹിക പ്രമുഖർ ആയിട്ടുള്ള വരും വൈദിക സന്യസ്ഥരും ഇതിന്റെ തൃകർമ്മങ്ങളിൽ പങ്കുചേർന്നു. എല്ലാ പ്രവർത്തന നിർമ്മാണത്തിനും നേതൃത്വം നൽകിയ വികാരി ജെയിംസ് വള്ളിക്കുന്നേലച്ചനെ അഭിവന്ദ്യ പിതാവ് പൊന്നാട അണിയിച്ച് ആദരവ് സമർപ്പിക്കുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only