മുക്കം:കരുണ സ്വാശ്രയ സംഘത്തിന്റെ റിപ്പബ്ലിക് ദിനാഘോഷം സംഘത്തിന്റെ നേതൃത്വത്തിൽ മണ്ടാം കടവിൽ നിർമ്മിച്ച കരുണ മിനി ഗാർഡൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ആഘോഷിച്ചു. ഗാർഡന്റെ ഉദ്ഘാടനം സംഘം പ്രസിഡന്റ് അബ്ദു തരിപ്പയിലും സെക്രട്ടറി ടി. കെ. സുധീരനും ചേർന്ന് നിർവ്വഹിച്ചു. എ. പി. മുരളീധരൻ മാസ്റ്റർ മുഖ്യാതിഥി ആയി. സംഘത്തിലെ മുതിർന്ന മെമ്പർ ഹംസ താഴത്തെതിൽ ദേശീയ പതാക ഉയർത്തി. സംഘം ട്രഷറർ ശിവരാജൻ ടി. പി.., ബാലകൃഷ്ണൻ പി. പി., ടി. കെ. ഷണ്മുഖൻ, അനിൽ കാരാട്ട്, ടി. കെ. ഷാജി, മിനി പൊന്നു എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു. ഗോപാലൻ പുഴിയോറമ്മൽ നന്ദി പറഞ്ഞു. സുന്ദരൻ എം., സുബ്രഹ്മണ്യൻ കെ. പി.,,ശ്രീനിവാസൻ വടക്കേയിൽ, അനിൽകുമാർ എ. പി., ഉസ്സൻ പി., സുരേന്ദ്രൻ വെളുത്തേടത്ത്, ഫൈസൽ പഴനിങ്ങൾ എന്നിവർ നേതൃത്വം നൽകി.
Post a Comment