Jan 26, 2025

സുവർണ്ണ ജൂബിലി ആഘോഷ സമാപനം


കോടഞ്ചേരി : ചെമ്പുകടവ് ജി യു പി സ്കൂളിൻ്റെ അൻപതാം വാർഷികം 'സുവർണ്ണ വിസ്മയം 2025' രണ്ടുദിവസങ്ങളായി നടത്തപ്പെട്ടു. ആദ്യദിനമായ വ്യാഴാഴ്ച്ച നടത്തിയ പൂർവ്വ  അദ്ധ്യാപക വിദ്യാർത്ഥി സംഗമം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി  ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ആദരിച്ചു,പൂർവ വിദ്യാർത്ഥിയായ കലാഭവൻ ജിന്റോ നയിച്ച മ്യൂസിക്കൽ മെഗാ ഷോയും ചടങ്ങിന് മാറ്റു കൂട്ടി. 

രണ്ടാം ദിനത്തിൽ സുവർണ്ണ ജൂബിലി സ്മാരക ശില്പം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്  ഉദ്ഘാടനം ചെയ്തു.തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ  അധ്യക്ഷതയിൽ  നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ  പ്രധാന അധ്യാപകൻ സുരേഷ് തോമസ് സ്വാഗതം
ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്   തിരുവമ്പാടി റോട്ടറി ക്ലബ്ബ് സ്കൂളിനു വേണ്ടി വാട്ടർ പ്യൂരിഫയർ നൽകുവാൻ വേണ്ടിയുളള ധാരണപത്രം ചടങ്ങിൽ ഭാരവാഹികൾക്ക് സമർപ്പിച്ചു. താമരശ്ശേരി ഉപജില്ല എ.ഇ.ഒ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്,വി.ഡി ജോസഫ്,പിടിഎ പ്രസിഡണ്ട് ടോണി പന്തലാടി, എം പി ടി എ പ്രസിഡൻ്റ് അനു തങ്കച്ചൻ
സ്കൂൾ ലീഡർ സുമയ്യ റസാഖ്,അലൻ ജോസ്ഫിൻ, വാർഡ് മെമ്പർ  വനജ വിജയന്‍,ഫാ. ഷിബിൻ തിട്ടയിൽ,സുനിൽ മൂലേടത്ത്,സിദ്ദിഖ് കീഴേടത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രധാന അധ്യാപകരായ  ഷില്ലിസെബാസ്റ്റ്യൻ ,ആൻസി തോമസ്,നിർമ്മല വി. എസ്സ് ഗ്രാമപഞ്ചായത്ത് മെമ്പർ സിസിലി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സമ്മാന കൂപ്പൺ നറുക്കെടുപ്പും ചടങ്ങിൽ നടത്തി.
 ശേഷം കുട്ടികളുടെ മനോഹരമായ വിവിധ കലാപരിപാടികൾ അരങ്ങേറി.സുവർണ്ണ ജൂബിലി കമ്മിറ്റി ചെയർമാൻ
ജോസ് പെരുമ്പള്ളി യുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾക്ക് തിരശ്ശീല വീണു.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only