Jan 9, 2025

ജെ ആർ സി കൌൺസിലർ സംഗമം


മുക്കം ഉപജില്ല ജെ ആർ സി കൗൺസിലർമാരുടെ ഏകദിന ഓറിയന്റേഷൻ പ്രോഗ്രാം മുക്കത്ത് വെച്ച് നടന്നു. ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും അധ്യാപകർക്കായി നടത്തിയ സംഗമം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി ഉദ്ഘാടനം ചെയ്തു. നേതൃഗുണം, റെഡ്ക്രോസിന്റെ പ്രാധാന്യം , ജെ ആർ സി ടിപ്സ്, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ സി.കെ. വിജയൻ(മുൻ ബി പി ഒ ), കെ.രാജേന്ദ്രകുമാർ (റെഡ്ക്രോസ് കോഴിക്കോട്), പി.അബ്ദുറഹ്‌മാൻ (ജെ.ആർ.സി ട്രെയ്നർ ), രഞ്ജീവ് കുറുപ്പ് (ബി.എൽ. എസ് ദേശീയ ട്രെയിനർ ) തുടങ്ങിയവർ പരിശീലനം നൽകി. മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ നടത്തുന്ന ബിരിയാണി ചലഞ്ചിലേക്ക് കൗൺസിലർമാർ നൽകിയ സംഭാവന ചടങ്ങിൽ കൈമാറി. ജെ ആർ സി മുക്കം ഉപജില്ല പ്രസിഡണ്ട് പി.അബൂബക്കർ അധ്യക്ഷത വഹിച്ചു. ഖദീജ. പി , ഷിബിൻ, സിജു, സീന, ഷിംന, ദീപ, ഷമീമ തുടങ്ങിയവർ സംസാരിച്ചു. ദിൽഷാദ്. സി ടി സ്വാഗതവും ടി പി അബൂബക്കർ നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only