കൂടരഞ്ഞി : കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാൾ മഹോത്സവത്തിന് കൊടിയേറി.
2025 ജനുവരി 17 മുതൽ 20 വരെ നീണ്ടുനിൽക്കുന്ന മഹോത്സവത്തിന് രൂപത അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ കൊടി ഉയർത്തി തിരുനാൾ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു.
ജനുവരി 18, 19, 20 തിയ്യതികളിലായി നടക്കുന്ന തിരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി വിവിധ ചടങ്ങുകളും, 19ന് രാത്രി 7.30 മുതൽ സ്കൂൾ ഓപ്പൺ സ്റ്റേഡിയത്തിൽ വിവിധ കലാപരിപാടികളും
പ്രധാന തീരുന്നാൾ ദിനമായ ഞായറാഴ്ച്ച 19 ന് വൈകീട്ട് 4.30 ന് നടക്കുന്ന ദിവ്യബലിക്ക് ശേഷം ടൗൺ ചുറ്റിയുള്ള പ്രദക്ഷിണവും വാദ്യമേളങ്ങളും . 20 തിങ്കളാഴ്ച്ച തിരുന്നാൾ മഹോത്സവത്തിന് കൊടിയിറങ്ങും.
Post a Comment